ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാഗമായ ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി ഇന്ത്യന്‍ ഭൂപടം മാറ്റി പ്രസിദ്ധീകരിച്ചതില്‍ വിവാദവും ഒരു രാജ്യാന്തര പ്രശ്‌നവുമായി ഉയര്‍ന്ന സാഹചര്യത്തില്‍ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്വിറ്റര്‍ നല്‍കിയ വിശദീകരണം ഒട്ടുംതന്നെ തൃപ്തികരമല്ലെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി വിലയിരുത്തി.
വളരെ ഗുരുതരവും അത്യധികം ഗൗരവമാര്‍ന്ന വിഷയമാണ് ഒരു രാജ്യത്തിന്റെ ഭൂപടം മാറ്റി ഇത്രയും ലോക പ്രസിദ്ധിയാര്‍ജ്ജിച്ച സോഷ്യല്‍ മീഡിയയായ ട്വിറ്റര്‍ വഴി പ്രസിദ്ധീകരിക്കുക എന്നത് . നിയമപ്രകാരം ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ആണ് ട്വിറ്റര്‍ ചെയ്തിരിക്കുന്നത് എന്ന് എന്ന സമിതിയുടെ അധ്യക്ഷയായ മീനാക്ഷി ലേഖി ബുധനാഴ്ച പ്രസ്താവിച്ചു.
ട്വിറ്ററിന്റെ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്ന് പാര്‍ലമെന്ററി സമിതിയിലെ എല്ലാ അംഗങ്ങളും ഒരുപോലെ പോലെ സമ്മതിച്ചു. മറുപടി ഒട്ടും തന്നെ തൃപ്തികരമല്ലെന്ന് ഐക്യകണ്‌ഠേനയുള്ള അഭിപ്രായമാണെന്ന് ലേഖി വെളിപ്പെടുത്തി. ഇതിന്റെ പ്രശ്‌നത്തില്‍ ട്വിറ്റര്‍ ഇനിയും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കേണ്ടി വരും. ഇതിനെതിരെ ശക്തമായ നിലപാടില്‍ തന്നെ ഇന്ത്യ നിലകൊള്ളുമെന്നും പാര്‍ലമെന്ററി സമിതി വ്യക്തമാക്കി.
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…