gnn24x7

ഭൂപടത്തിലെ പിഴവ്: ട്വിറ്ററിന്റെ വിശദീകരണം തൃപ്തികരമല്ല

0
187
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാഗമായ ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി ഇന്ത്യന്‍ ഭൂപടം മാറ്റി പ്രസിദ്ധീകരിച്ചതില്‍ വിവാദവും ഒരു രാജ്യാന്തര പ്രശ്‌നവുമായി ഉയര്‍ന്ന സാഹചര്യത്തില്‍ ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്വിറ്റര്‍ നല്‍കിയ വിശദീകരണം ഒട്ടുംതന്നെ തൃപ്തികരമല്ലെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി വിലയിരുത്തി.

വളരെ ഗുരുതരവും അത്യധികം ഗൗരവമാര്‍ന്ന വിഷയമാണ് ഒരു രാജ്യത്തിന്റെ ഭൂപടം മാറ്റി ഇത്രയും ലോക പ്രസിദ്ധിയാര്‍ജ്ജിച്ച സോഷ്യല്‍ മീഡിയയായ ട്വിറ്റര്‍ വഴി പ്രസിദ്ധീകരിക്കുക എന്നത് . നിയമപ്രകാരം ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ആണ് ട്വിറ്റര്‍ ചെയ്തിരിക്കുന്നത് എന്ന് എന്ന സമിതിയുടെ അധ്യക്ഷയായ മീനാക്ഷി ലേഖി ബുധനാഴ്ച പ്രസ്താവിച്ചു.

ട്വിറ്ററിന്റെ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്ന് പാര്‍ലമെന്ററി സമിതിയിലെ എല്ലാ അംഗങ്ങളും ഒരുപോലെ പോലെ സമ്മതിച്ചു. മറുപടി ഒട്ടും തന്നെ തൃപ്തികരമല്ലെന്ന് ഐക്യകണ്‌ഠേനയുള്ള അഭിപ്രായമാണെന്ന് ലേഖി വെളിപ്പെടുത്തി. ഇതിന്റെ പ്രശ്‌നത്തില്‍ ട്വിറ്റര്‍ ഇനിയും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കേണ്ടി വരും. ഇതിനെതിരെ ശക്തമായ നിലപാടില്‍ തന്നെ ഇന്ത്യ നിലകൊള്ളുമെന്നും പാര്‍ലമെന്ററി സമിതി വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here