gnn24x7

5-ാം പ്രതി ശിവശങ്കറിനെ ഏഴുദിവസത്തെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടു

0
189
gnn24x7

കൊച്ചി: നിയമവിരുദ്ധമായ പണമിടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, രാജ്യാന്തര കള്ളക്കടത്തിലുള്ള ബന്ധം തുടങ്ങിയ കേസുകളിലാണ് ഇന്നലെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി നടന്ന അറസ്റ്റിന് ശേഷം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് 7 ദിവസം ഇ.ഡി. കസ്റ്റഡിയിലേക്ക് വിട്ടുനല്‍കിയത്.

ഇ.ഡി. പതിനാലു ദിവസത്തേക്കാണ് ചോദിച്ചിരുന്നത്. എന്നാല്‍ കോടതി 7 ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്. കേസിലെ 5ാം പ്രതിയാണ് ശിവശങ്കര്‍ എന്നാണ് കോടതിയില്‍ ഹാജരാക്കിയ കസ്റ്റഡി അപേക്ഷയില്‍ കാണിച്ചിരുന്നത്. സ്വപ്‌ന, സന്ദീപ്, സരിത്, ഫൈസല്‍ ഫരീദ് എന്നിവര്‍ക്കൊപ്പമാണ് അഞ്ചാം പ്രതിയായി ശിവശങ്കറിനെയും ഉള്‍പ്പെടുത്തിയത്.

ഇന്ന് കാലത്ത് 10 മണിക്കാണ് ശിവശങ്കറിനെ എറണാകുളം പ്രിനസിപ്പല്‍ സെഷന്‍സ് കോടതി മുമ്പാകെ ഹാജരാക്കിയത്. കസ്റ്റഡിയില്‍ പീഡനം നടക്കുന്നുവെന്ന് ശിവശങ്കര്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ഇളവുകള്‍ കോടതി കര്‍ക്കശമായി പറഞ്ഞു. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയുള്ള സമയങ്ങളില്‍ മാത്രമെ ചോദ്യം ചെയ്യാന്‍ അനുമതിയുള്ളൂ. മൂന്നു മണിക്കൂര്‍ തുടര്‍ച്ചായി ചോദ്യം ചെയ്തു കഴിഞ്ഞാല്‍ നിര്‍ബന്ധമായും ഒരു മണിക്കൂര്‍ പൂര്‍ണ്ണ വിശ്രമം നല്‍കണം. അടുത്ത മൂന്നു ബന്ധുക്കളെ കസ്റ്റഡിയിലിരിക്കേ കാണുവാനുള്ള അനുമതി ഉണ്ടാവും. ചോദ്യം ചെയ്യുന്ന കാലയളവില്‍ അനുമതിയോടെ ആയുര്‍വ്വേദ ചികിത്സ അനുവദിക്കും. ഒരു കാരണവശാലും മാനസിക പീഢനം അനുവദിക്കില്ലെന്നും കോടതി ശാസിച്ചു.

എന്നാല്‍ തങ്ങളുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര്‍ സഹകരിക്കാന്‍ മടിക്കാണിക്കുന്നുവെന്ന് ഇ.ഡി. പരാതി ഉന്നയിച്ചിട്ടുണ്ട്. മനപ്പൂര്‍വ്വം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് കുഴപ്പിക്കുവാനുള്ള ശ്രമം നടക്കുന്നതായും പരാതി ഉയര്‍ന്നു.

(ചിത്രം: കടപ്പാട് മാതൃഭൂമി ഓണ്‍ലൈന്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here