കൊച്ചി: നിയമവിരുദ്ധമായ പണമിടപാടുകള്, കള്ളപ്പണം വെളുപ്പിക്കല്, രാജ്യാന്തര കള്ളക്കടത്തിലുള്ള ബന്ധം തുടങ്ങിയ കേസുകളിലാണ് ഇന്നലെ എന്ഫോഴ്സ് ഡിപ്പാര്ട്ട്മെന്റ് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറിയെ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി നടന്ന അറസ്റ്റിന് ശേഷം ഇന്ന് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് 7 ദിവസം ഇ.ഡി. കസ്റ്റഡിയിലേക്ക് വിട്ടുനല്കിയത്.
ഇ.ഡി. പതിനാലു ദിവസത്തേക്കാണ് ചോദിച്ചിരുന്നത്. എന്നാല് കോടതി 7 ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്. കേസിലെ 5ാം പ്രതിയാണ് ശിവശങ്കര് എന്നാണ് കോടതിയില് ഹാജരാക്കിയ കസ്റ്റഡി അപേക്ഷയില് കാണിച്ചിരുന്നത്. സ്വപ്ന, സന്ദീപ്, സരിത്, ഫൈസല് ഫരീദ് എന്നിവര്ക്കൊപ്പമാണ് അഞ്ചാം പ്രതിയായി ശിവശങ്കറിനെയും ഉള്പ്പെടുത്തിയത്.
ഇന്ന് കാലത്ത് 10 മണിക്കാണ് ശിവശങ്കറിനെ എറണാകുളം പ്രിനസിപ്പല് സെഷന്സ് കോടതി മുമ്പാകെ ഹാജരാക്കിയത്. കസ്റ്റഡിയില് പീഡനം നടക്കുന്നുവെന്ന് ശിവശങ്കര് പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില് ചില ഇളവുകള് കോടതി കര്ക്കശമായി പറഞ്ഞു. രാവിലെ 9 മുതല് വൈകിട്ട് 6 വരെയുള്ള സമയങ്ങളില് മാത്രമെ ചോദ്യം ചെയ്യാന് അനുമതിയുള്ളൂ. മൂന്നു മണിക്കൂര് തുടര്ച്ചായി ചോദ്യം ചെയ്തു കഴിഞ്ഞാല് നിര്ബന്ധമായും ഒരു മണിക്കൂര് പൂര്ണ്ണ വിശ്രമം നല്കണം. അടുത്ത മൂന്നു ബന്ധുക്കളെ കസ്റ്റഡിയിലിരിക്കേ കാണുവാനുള്ള അനുമതി ഉണ്ടാവും. ചോദ്യം ചെയ്യുന്ന കാലയളവില് അനുമതിയോടെ ആയുര്വ്വേദ ചികിത്സ അനുവദിക്കും. ഒരു കാരണവശാലും മാനസിക പീഢനം അനുവദിക്കില്ലെന്നും കോടതി ശാസിച്ചു.
എന്നാല് തങ്ങളുടെ ചോദ്യം ചെയ്യലിനോട് ശിവശങ്കര് സഹകരിക്കാന് മടിക്കാണിക്കുന്നുവെന്ന് ഇ.ഡി. പരാതി ഉന്നയിച്ചിട്ടുണ്ട്. മനപ്പൂര്വ്വം പരസ്പര വിരുദ്ധമായ കാര്യങ്ങള് പറഞ്ഞ് കുഴപ്പിക്കുവാനുള്ള ശ്രമം നടക്കുന്നതായും പരാതി ഉയര്ന്നു.
(ചിത്രം: കടപ്പാട് മാതൃഭൂമി ഓണ്ലൈന്)
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…