Top News

കരസേനയെ കൂടുതൽ ശക്തിപ്പെടുത്തും ഇതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല – പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: കരസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും രാജ്യ പ്രതിരോധത്തിന് വേണ്ടി സദാ സന്നദ്ധരായി ഇരിക്കാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവിച്ചു. അതിനൂതനമായ സാങ്കേതിക വിദ്യകള്‍ ടെക്‌നോളജികള്‍ എന്നിവ നല്‍കിക്കൊണ്ട് ഇന്ത്യന്‍ കരസേനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രതിരോധമന്ത്രാലയം സദാ സന്നദ്ധനായിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു. കരസേന കമാന്‍ഡര്‍മാരുടെ ചതുര്‍ദിന സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തിയത്.

ഇപ്പോള്‍ ഇന്ത്യന്‍ കരസേന നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനത്തെ അതെ അദ്ദേഹം പ്രശംസിക്കുകയും പ്രവര്‍ത്തനം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഉടന്‍ കൈക്കൊള്ളണമെന്നും പ്രസ്താവിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യക്ക് പലരീതിയിലുള്ള സുരക്ഷയ്ക്കും പരമാധികാരത്തിന് നേരെ ഉണ്ടായ അതിക്രമങ്ങളെയും വെല്ലുവിളികളെയും ഇന്ത്യന്‍ സേനകള്‍ വിജയകരമായി തരണം ചെയ്തു എന്നും അദ്ദേഹം വെളിപ്പെടുത്തി .

ഇന്ത്യന്‍ സുരക്ഷാ മേഖലയ്ക്ക് വേണ്ടെന്ന എല്ലാവിധ സൗകര്യങ്ങളും പ്രതിരോധമന്ത്രാലയം ചെയ്തു കൊടുക്കുമെന്നും ജമ്മുകാശ്മീരിലെ ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പോരാട്ടങ്ങളെ കുറിച്ചും അതില്‍ അതില്‍ ഇന്ത്യന്‍ സേന കാണിച്ച പ്രവര്‍ത്തന സന്നദ്ധതയെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

8 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago