Categories: Top News

തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിന്റെ പങ്ക് എന്‍.ഐ.എ അന്വേഷിക്കട്ടെ’; സന്നദ്ധത അറിയിച്ച് ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസ്

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിന്റെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ച് ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസ്. ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങാണ് ഇക്കാര്യം അറിയിച്ചത്.

‘ഇനിയും ഗൗരവമുള്ള കാര്യങ്ങള്‍ പുറത്തുവരാനുള്ളതിനാല്‍ ഈ കേസ് എന്‍.ഐ.എക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നു,’ ദില്‍ബാഗ് ബുധനാഴ്ച പറഞ്ഞു.

നിലവില്‍ ദവീന്ദര്‍ സിങ് സസ്‌പെന്‍ഷനിലാണ്. എന്നാല്‍ ദവീന്ദറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ഡി.ജി.പി അറിയിച്ചു. 2018ല്‍ ജമ്മു ആന്‍ഡ് കശ്മീര്‍ സര്‍ക്കാര്‍ ദവീന്ദറിന് നല്‍കിയ ധീരതയ്ക്കുള്ള മെഡല്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുമ്പ് ദവീന്ദര്‍ സിങ് ഏര്‍പ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും വ്യക്തമായ അന്വേഷണം ഉണ്ടാവണമെന്നും ഡി.ജി.പി പറഞ്ഞു.
‘ആരെയും പ്രത്യേക താത്പര്യത്തിന് പുറത്ത് സംരക്ഷിക്കില്ല. അത്തരം കുറ്റകൃത്യങ്ങളില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിലവരുടെ റാങ്കോ ഉദ്യോഗമോ ഒന്നും തന്നെ പരിഗണിക്കുന്നതല്ല,’ ഡി.ജി.പി വ്യക്തമാക്കി.

ഡി.ജി.പിയുടെ വാക്കുകള്‍ക്ക് പിന്നാലെ ബുധനാഴ്ച അര്‍ധ രാത്രിയോടെ ദവീന്ദര്‍ സിങിന് നല്‍കിയ ധീരതയ്ക്കുള്ള ശേര്‍-ഇ-കശ്മീര്‍ പുരസ്‌കാരം ജമ്മു ആന്‍ഡ് കശ്മീര്‍ ഗവണ്‍മെന്റ് തിരിച്ചെടുത്തു.

2013 ഫെബ്രുവരി 9ന് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു, അന്ന് കശ്മീര്‍ പൊലീസിലെ സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥനായിരുന്ന ദവീന്ദര്‍ സിങാണ് തന്നെ കേസില്‍ കുരുക്കിയതെന്ന് പറഞ്ഞിരുന്നു.

തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് അഫ്സുല്‍ ഗുരു 2004ല്‍ എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.

ജമ്മു-കശ്മീര്‍ ഹൈവേയിലൂടെ ദല്‍ഹിയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് ദവീന്ദര്‍ സിങ് തീവ്രവാദികളോടൊപ്പം പിടിയിലായത്. ശനിയാഴ്ച പിടിയിലാകുന്നതിന് മുന്‍പ് ദവീന്ദര്‍ സിങിന്റെ ഔദ്യോഗിക വസതിയിലാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച രാത്രി തങ്ങിയതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

6 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

7 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

9 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

10 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago