Top News

ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ തന്നെ

ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ നൽകിയ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതിയിലെ ഡിവിഷൻ ബഞ്ച് ശരി വച്ച സാഹചര്യത്തിലാണ് ഇയാൾക്ക് വധശിക്ഷ ഉറപ്പായത്. വധശിക്ഷയ്ക്ക് അനുമതി തേടി പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിലാണ് വിധി വന്നത്. ജസ്റ്റിസ് എസ് മനു, ജസ്റ്റിസ് പി ബി സുരേഷ്കുമാർ എന്നിവരുടെ ഡിവിഷൻ ബഞ്ചാണ് വധശിക്ഷ ഇപ്പോൾ ശരിവച്ചത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസ് പൊലിസ് കെട്ടിച്ച മച്ചതാണന്നും നിരപരാധിയായ തന്നെ വെറുതേ വിടണമെന്നും ആവശ്യപ്പെട്ട് അമീറുൾ ഇസ്ലാം സമർപ്പിച്ച ഹർജിയും വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി.

വിചാരണക്കോടതിയിൽ വധശിക്ഷ വിധിച്ചാൽ ഹൈക്കോടതി അതിന് അനുമതി നൽകേണ്ടതുണ്ട്. ആ സാഹചര്യത്തിലാണ് സർക്കാർ, അനുമതിയ്ക്കായി ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. 2016 ഏപ്രിൽ 28നാണ് നിയമ വിദ്യാർത്ഥിനിയായിരുന്ന പെരുമ്പാവൂർ സ്വദേശി ജിഷ കൊല്ലപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അമീറുൾ ഇസ്ലാമിനെ പൊലിസ് അറസ്റ്റ് ചെയ്തത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

17 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

17 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

19 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

21 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago