തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരൻ. ആനാവൂർ നാഗപ്പന് ഭരിക്കാനാണ് മേയറെ റബ്ബർ സ്റ്റാമ്പാക്കിയതെന്ന് കെ മുരളീധരൻ പറഞ്ഞു. ഇത് പറയുമ്പോൾ തനിക്കെതിരെ വക്കീൽ നോട്ടീസ് വന്നേക്കും, എന്നാലും തുറന്നുപറയുമെന്നും മുരളീധരൻ പറഞ്ഞു.
നഗരസഭയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് വ്യാജമാണെങ്കിൽ അതാരുണ്ടാക്കി എന്നുകണ്ടെത്തണം. എൽഡിഎഫ് രാജ്ഭവനെതിരായി നടത്തിയ മാർച്ചിനെയും കെ മുരളീധരൻ വിമർശിച്ചു. വെള്ളായണി പരമു ഇത്തിക്കരപ്പക്കിക്കെതിരെ സമരം ചെയ്ത പോലെയാണ് എൽഡിഎഫിന്റെ രാജ്ഭവൻ സമരം. രണ്ടുപേരും കളളന്മാരാണ്. ഒരാൾ കാവിവത്ക്കരണം നടത്താനും മറ്റേയാൾ മാർക്സിസ്റ്റ് വത്ക്കരണം നടത്താനുമാണ് ശ്രമിക്കുന്നത്. ഇത് രണ്ടും അനുവദിക്കില്ലെന്നാണ് യുഡിഎഫ് നിലപാടെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം ഗവർണർ സർക്കാർ വിഷയത്തിലും മുരളീധരൻ പ്രതികരിച്ചു. ഒരു വിദഗ്ധൻ ചാൻസലർ ആവുമ്പോൾ മന്ത്രിമാർ എങ്ങനെ പ്രൊ ചാൻസലർ ആയി പിന്നിലിരിക്കുമെന്ന് മുരളീധരൻ പരിഹസിച്ചു. സർക്കാർ ധൂർത്ത് നടത്തുകയാണ്. ധൂർത്തിന് കാശുള്ള സർക്കാരിന് ശമ്പളപരിഷ്കരണത്തിന് കാശില്ല. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങുന്നു, സഖാക്കളെ ഡ്രൈവർമാരെ ഡ്രൈവർമാരാക്കുന്നു. വണ്ടി പഠിക്കുന്നത് വരെ ഈ കാറിലായിരിക്കും. എന്നിട്ട്, എവിടെയെങ്കിലും കൊണ്ട് ചാർത്തും, വേറെ വണ്ടിവാങ്ങും’. മുരളീധരൻ കുറ്റപ്പെടുത്തി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…