Top News

പ്രിയങ്കയ്ക്ക് 4 ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം; രാഹുല്‍ മാങ്കൂട്ടത്തിലിനും, യു ആര്‍ പ്രദീപിനും വിജയം

വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 617942 വോട്ടുകളാണ് പ്രിയങ്ക ആകെ നേടിയപ്പോള്‍ രണ്ടാമതെത്തിയ എൽഡിഎഫിന്‍റെ സത്യൻ മോകേരി 209906 വോട്ടുകളാണ് നേടിയത്. 109202 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടാനായത്.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് ചരിത്ര വിജയം. പാലക്കാട് മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് ഭൂരിപക്ഷമാണ് രാഹുല്‍ കരസ്ഥമാക്കിയത്. 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ മറികടന്നത്. ആകെ പോള്‍ ചെയ്തതിന്റെ 42.27 ശതമാനം വോട്ടുകളും രാഹുല്‍ മാങ്കൂട്ടത്തില്‍ നേടി. പോസ്റ്റല്‍ വോട്ടുകളില്‍ 337 എണ്ണവും വോട്ടിങ് മെഷിനിലെ 58052 വോട്ടുകളും അടക്കം 58389 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകെ നേടിയത്. പോസ്റ്റല്‍ വോട്ടുകളില്‍ 34 വോട്ടിന്റെ ലീഡ് രാഹുല്‍ നേടി.രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 39549 വോട്ടു നേടി. പോള്‍ ചെയ്തതിന്റെ 28.63 ശതമാനം.

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യു ആര്‍ പ്രദീപ് വിജയിച്ചു. 64,259 വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് 52,137 വോട്ട് നേടാനെ സാധിച്ചിട്ടുള്ളൂ. നേരത്തെ, കെ രാധാകൃഷണന്റെ പിന്‍ഗാമിയായി 2016 മുതല്‍ 21 വരെ അഞ്ചുവര്‍ഷം ചേലക്കര എംഎല്‍എയായിരുന്ന യുആര്‍ പ്രദീപ്.

Newsdesk

Recent Posts

സൈബർ അറ്റാക്ക് ബാധിതർക്ക് HSE നഷ്ടപരിഹാരം നൽകി തുടങ്ങി

2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…

21 hours ago

ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…

21 hours ago

സ്റ്റോം ബ്രാം: വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി, ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി

സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…

22 hours ago

തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകൾ വിധിയെഴുതുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…

1 day ago

ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…

2 days ago

ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…

2 days ago