Top News

എഡിഎമ്മിന്‍റെ മരണം; പി.പി. ദിവ്യയ്ക്ക് ജാമ്യം

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ. ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികളിലേക്ക് കടക്കും. കൂടുതൽ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം.

എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാൻഡ് കാലാവധി അവസാനിക്കും. അതേ സമയം, ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

വാഷിംഗ്ടൺ ഡി.സി: ടൈം  മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ…

1 hour ago

യേശു ക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ

യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' …

1 hour ago

ലൈംഗികാതിക്രമ ആരോപണം; കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു

വാഷിംഗ്ടൺ: ലൈംഗികാതിക്രമം നടത്തിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ഹൗസ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം…

2 hours ago

സിയാറ്റിൽ നാഷണൽ നോർഡിക് മ്യൂസിയത്തിൽ ജീവനക്കാരുടെ സമരം

സിയാറ്റിൽ: സിയാറ്റിലിലെ ബല്ലാർഡിലുള്ള നാഷണൽ നോർഡിക് മ്യൂസിയത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മ്യൂസിയത്തിലെ എക്സിബിറ്റ് ഡിസൈനറും…

2 hours ago

യു.എസ് ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള…

2 hours ago

മിസ് യൂണിവേഴ്സ് വേദിയിൽ ‘സമാധാന കേപ്പ്’ ധരിച്ച ഇസ്രായേലി സുന്ദരിക്ക് കൂവൽ; വൻ പ്രതിഷേധം

പ്യൂർട്ടോ റിക്കോ:പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിന്റെ വേഷവിധാന ഘട്ടത്തിൽ, ഇസ്രായേലിനെ പ്രതിനിധീകരിച്ച ഫ്ലോറിഡയിൽ ജനിച്ച…

2 hours ago