തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടി.
തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. ഡോക്ടേഴ്‌സ് ഡേയില്‍ ആശംസകളര്‍പ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനത്ത് നിന്ന് വന്ന 81 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
13 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.
ഇന്ന് ഡോക്ടേഴ്സ്‍ ഡേയാണ്. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറകളിലൊന്ന്. ലോകത്തിന്റെ നാനാകോണുകളിലും ജീവൻ വരെ ബലി കൊടുത്താണ് ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരെ പടപൊരുതുന്നത്. ലോക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ തിരികെയെത്തി തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.
എങ്കിലും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധന ഇല്ലെന്നും മരണ നിരക്ക് വലുതായി വർധിച്ചിട്ടില്ല എന്നതും നമുക്ക് ആശ്വാസം നൽകുന്നു. വരും ദിവസങ്ങളിൽ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കോവിഡ് വ്യാപനത്തെ ചെറുക്കാൻ മുന്നിൽ നിൽക്കുമെന്ന് ഉറപ്പുണ്ട്്.
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…