Top News

പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ചു.

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തൽക്കാലത്തേക്ക് തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിനു കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ കണക്കിലെടുത്തായിരുന്നു സർക്കാർ തീരുമാനം.

ഏറ്റവും വലിയ സ്ഥാപനങ്ങളായ കെഎസ്എഫ്ഇ, ബവ്റിജസ് കോർപറേഷൻ എന്നിവയടക്കം 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ചില സ്ഥാപനങ്ങളിൽ ഇപ്പോൾത്തന്നെ വിരമിക്കൽ പ്രായം 60 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഏകീകരിക്കുന്നുവെന്ന വാദമുയർത്തിയാണ് 60 ആക്കിയത്.

പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന നയപരമായ നിലപാടിൽനിന്നു സർക്കാർ പിന്നോട്ടുപോയതിന്റെ സൂചനയായിട്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇപ്പോഴെടുത്ത തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. അതിനാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധനയെ എതിർത്ത് ഇടതു യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

തീരുമാനം പിൻവലിച്ചില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അപ്പോൾ പറയും എന്നായിരുന്നു. ഡിവൈഎഫ്ഐയുടെ പ്രതികരണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനോടു ഡിവൈഎഫ്ഐക്കു വിയോജിപ്പ് ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും വ്യക്തമാക്കി. എന്നാൽ, അതിന്റെ ഭാഗമായി പെൻഷൻ പ്രായം 60 ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ അറിയിച്ചിരുന്നു.

ഇത്രയും അധികം ഉദ്യോഗാർഥികൾ പുറത്തു നിൽക്കുമ്പോൾ പെൻഷൻ പ്രായം കൂട്ടുന്നതു യുവജനവിരുദ്ധ നിലപാടാണ്. ഇത് ഇടതുനയ വ്യതിയാനമായൊന്നും കരുതുന്നില്ലെന്നുംഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.തീരുമാനം സർക്കാർ പിൻവലിച്ചില്ലെങ്കിൽശക്തമായ പ്രക്ഷോഭംആരംഭിക്കുമെന്നായിരുന്നുഎഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, സെക്രട്ടറി ടി.ടി.ജിസ്മോൻ എന്നിവരുടെ പ്രഖ്യാപനം. ഇത് ഇടതു നയത്തിൽ നിന്നുള്ള വ്യതിയാനമാണ്. പെൻഷൻ പ്രായ വർധനയെ ന്യായീകരിക്കുന്നവർ ചെറുപ്പക്കാരുടെ ദയനീയാവസ്ഥ മനസ്സിലാക്കണം. ഉത്തരവു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്കു നിവേദനവും നൽകിയിരുന്നു.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 hour ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 hour ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

4 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

5 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago