ന്യൂഡല്‍ഹി: ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎല്‍മാരും പ്രതികളായ മുപ്പത്തിയാറ് ക്രിമിനല്‍ കേസ്സുകള്‍ കേരളം പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസ്സുകള്‍ പിന്‍വലിച്ചതെന്ന് കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസ്സുകള്‍ പിന്‍വലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിന്‍വലിച്ച കേസുകളുടെ വിശദശാംശങ്ങള്‍ കൈമാറാനും സുപ്രീംകോടതി ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ നടപടികള്‍ സംബന്ധിച്ച വിശദശാംശങ്ങളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 ക്രിമിനല്‍ കേസുകളും, ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ നിന്ന് 10 കേസ്സുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച് കേസുകളും, കണ്ണൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസ്സും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണ്. അഭിഭാഷകനായ ടി.ജി.എന്‍.നായരാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…
അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…