റോഡപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമായ കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അവയവദാനത്തിന് രക്ഷിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായും ആലിന്‍ ഷെറിന്‍ എബ്രഹാം മാറി. എംസി റോഡിലുണ്ടായ വാഹനാപകടമാണ് അരുൺ – ഷെറിൻ ദമ്പതികളുടെ മകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ ജീവനെടുത്തത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഏഴാം ദിവസമാണ് കുരുന്നിന് മസ്തിഷ്ക മരണം സംഭവിച്ചത്.
ആലിനും മാതാവും മാതാവിൻ്റെ രക്ഷിതാക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിർദിശയിൽ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2:30ഓടെ എംസി റോഡിൽ പള്ളം ബോർമ കവല ജങ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിന് രാത്രിയോടെയാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവിന്റെ സമ്മതപ്രകാരം സർക്കാർ സംവിധാനമായ കെസോട്ടോ (K-SOTTO) വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ആലിൻ ദാനം ചെയ്യുന്ന ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും കരൾ തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിലേക്കും കിഡ്നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുമാണ് എത്തിക്കുന്നത്. കൂടാതെ കുട്ടിയുടെ കണ്ണുകൾ നേത്ര ബാങ്കിന് കൈമാറും.
ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…
ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…
നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…
ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…
വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…
ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…