Categories: Top News

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം.

തെളിവുകള്‍ മറച്ചുവെക്കാനും നശിപ്പിക്കാനും ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയില്‍ രക്ത പരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കെ.എം ബഷീറിനെ ഇടിച്ചിട്ട വെള്ളയമ്പലം റോഡിലുള്ള വാഹനങ്ങളുടെ വേഗത 50 കിലോമീറ്റര്‍ പരിധിയാണ്. എന്നാല്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചു വന്ന ശ്രീരാമന്‍ കെ.എം ബഷീറിനെ ഇടിച്ചിട്ടുകയും സംഭവസ്ഥലത്തെത്തയ പൊലീസിനോട് താനല്ല വാഹനം ഓടിച്ചതെന്ന് പറയുകയും ചെയ്തു.

അപകടത്തില്‍ വെറും നിസാര പരിക്കുപറ്റിയ ശ്രീറാം വെങ്കിട്ടരാമന്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും റഫറന്‍സ് വാങ്ങി കിംസ് സ്വകാര്യ ആശുപത്രിയില്‍ പോയാണ് ചികിത്സ തേടിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ജനറല്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നും രക്ത പരിശോധന നടത്താന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സമ്മതിച്ചില്ല. രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ മനഃപൂര്‍വ്വം പരിശോധന വൈകിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ഉദ്ദേശമെന്നും കുറ്റപത്രം പറയുന്നു.

ആദ്യഘട്ടത്തില്‍ വാഹനമോടിച്ചത് താനല്ല എന്നും സുഹൃത്ത് വഫ ഫിറോസാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ വഫയെ ചോദ്യം ചെയ്തപ്പോള്‍ തിരിച്ചാണ് മറുപടി കിട്ടിയത്.

സി.സി.ടി.വി ദൃശ്യങ്ങളും സാഹചര്യങ്ങളും മൊഴികളും ശ്രീറാം വെങ്കിട്ടരാമന് എതിരാണെന്നും സി.സി.ടി.വി ദൃശ്യത്തില്‍ ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീറാം വെങ്കിട്ടറാം ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.

Newsdesk

Recent Posts

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്; തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…

17 hours ago

നിങ്ങൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യും? Income Protection Insurance നിങ്ങൾക്ക് ആവശ്യമുണ്ടോ.?

നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…

18 hours ago

ഐറിഷ് കുടുംബങ്ങൾക്ക് €450 എനർജി ബിൽ സേവിങ്സും €3.6k ഗ്രാന്റും നൽകണമെന്ന് ആവശ്യം

കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…

19 hours ago

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…

2 days ago

കടുത്ത സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…

2 days ago

ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്

വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…

2 days ago