കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു ആറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്.
പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്കൂളിൽ നിന്ന് അവധിയെടുത്തത്.
കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തുകയായിരുന്നു. കുട്ടിയുടെ തിരോധാനത്തിൽ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു.
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…