തിരുവനന്തപുരം: കേരളത്തിലെ മദ്യത്തിന് ഇനി വില അല്‍പ്പം കൂടിയേക്കും. ഫിബ്രവരി 1 മുതല്‍ മദ്യത്തിന് വില കൂട്ടാനും വിലയില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനും ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കൂടാതെ ബീവറേജസ് ഔട്ട് ലറ്റുകളില്‍ ഇനിമുതല്‍ വലിയ ബോട്ടിലുകളില്‍ മദ്യം ലഭ്യമാവും എന്നതും പുതിയ മാറ്റമാണ്. രണ്ടേകാല്‍ ലിറ്ററില്‍ മദ്യം ലഭ്യമാവും. കൂടാതെ മദ്യം പ്ലാസ്റ്റിക് കുപ്പികളില്‍ ധാരാളമായി വന്നു കൊണ്ടിരുന്നു. എന്നാല്‍ ഇനി മദ്യം പ്ലാസ്റ്റികുപ്പികളില്‍ വരുന്നത് നിയന്ത്രിക്കാനും ബീവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
പുതിയ മാറ്റങ്ങളെ സൂചിപ്പിച്ചുകൊണ്ടുള്ള വിശദമായ കത്ത് എല്ലാ വിതരണക്കാര്‍ക്കും ഇതിനകം ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കിക്കഴിഞ്ഞു. ഇതു പ്രകാരം പുതിയ വിതരണത്തിലെ 750 ലിറ്ററിന് മുകളിലുള്ള എല്ലാ മദ്യവും ചില്ലുകുപ്പികളിലാവും വിതരണത്തിനായി എത്തുക. എന്നാല്‍ മദ്യത്തിന് വില കൂടുന്ന സാഹചര്യത്തില്‍ വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരമാവും എന്നതും ഇതിന്റെ പ്രത്യേകതയാണ്. കൂടാതെ അടിക്കടി ബീവറേജസില്‍ വരുന്നത് ഒഴിക്കാനും ഇത് മൂലം സാധിക്കും.
കൊറോണ കാലത്ത് ബീവറേജസിലെ വില്പന ക്രമാതീതമായി കുറഞ്ഞിരുന്നു. തുടര്‍ന്ന് ബീവറേജസ് വെബ്ക്യൂ ആപ്പ് നിലവില്‍ വരുത്തി. പിന്നീട് അത് നിര്‍ത്തലാക്കി. ബാറുകളിലൂടെയുള്ള വില്പന നല്‍കിയതും ബീവറേജസിലെ കച്ചവടത്തില്‍ കാര്യമായി ബാധിച്ചിരുന്നു. മദ്യത്തിനു വില കൂടിയാലും വില്പനയില്‍ വലുതായി കുറവുകളൊന്നും വരില്ലെന്നു തന്നെയാണ് ബീവറേജസ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടലുകള്‍.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…