Categories: Top News

കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടും

ഭോപാല്‍: കോണ്‍ഗ്രസില്‍ വിമത നീക്കം രൂപം കൊണ്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടും,

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന മുന്‍ എഐസിസി ജെനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന എംഎല്‍എ മാര്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.മന്ത്രിമാര്‍ അടക്കമുള്ള ഈ എംഎല്‍എ മാര്‍ സഭയിലെത്തി കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമോ,നിയമസഭാഗത്വം രാജിവെയ്ക്കുമോ എന്നൊക്കെ ഏറെ താമസിയാതെ തന്നെ വ്യക്തമാകും.സിന്ധ്യയെ അനുകൂലിക്കുന്നവരെ അയോഗ്യരാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുമോ എന്നതിലും ഉടനെ വ്യക്തതവരും.നിലവില്‍ 22 എംഎല്‍എ മാരാണ് കോണ്ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നത്.

കൂടുതല്‍ എംഎല്‍എ മാര്‍ കമല്‍നാഥ്‌ മന്ത്രിസഭയ്ക്കെതിരായ നിലപാട് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്‌ ആശങ്കയുണ്ട്.അതേസമയം ബിജെപി ക്യാമ്പ്‌ ആകട്ടെ പൂര്‍ണ്ണ ആത്മവിശ്വാത്തിലാണ്. നേരത്തെ വിമതസ്വരം ഉയര്‍ത്തിയ ആറ് എം എല്‍ എ മാരുടെ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്‌.നേരത്തെ മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍,പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മ,എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധിസംഘം ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനെ സമീപിക്കുകയും ന്യൂനപക്ഷമായ കമല്‍നാഥ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നത്‌ ജനാധിപത്യ മര്യദയല്ലെന്നും സഭയില്‍  ഭൂരിപക്ഷം തെളിയിക്കുന്നതിന്  ആവശ്യപെടണം എന്നും ഗവര്‍ണറോട് ആവശ്യപെട്ടിരുന്നു.

പിന്നാലെ ഗവര്‍ണര്‍ ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരം ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ബോധ്യപെട്ടു,സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചതോടെ വിശ്വാസവോട്ടെടുപ്പ് നീട്ടികൊണ്ട് പോകുന്നതിനുള്ള കമല്‍നാഥിന്‍റെ ശ്രമങ്ങളും തകര്‍ന്നിരിക്കുകയാണ്. എന്തായാലും ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എ മാരെ അനുനയിപ്പിക്കാനുള്ള നീക്കം കമല്‍നാഥ്‌ നടത്തുന്നതായാണ് വിവരം. ബിജെപി ക്യാമ്പ്‌ ആകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്,സഭയില്‍ വിശ്വാസവോട്ട് തേടാതെ കമല്‍നാഥ്‌ രാജിവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

8 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

15 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

21 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago