Categories: Top News

മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 6324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,92,990 ആയി.

24 മണിക്കൂറിനിടെ 198 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 8,367 ആയി.

79,911 പേരാണ് ചികിത്സയിലുള്ളത്. 1,04,867 പേര്‍ക്ക് രോഗം ഭേദമായി. 54.24 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. വെള്ളിയാഴ്ച 1375 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 4762 പേര്‍ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.

അതേസമയം, ചേരി പ്രദേശമായ ധാരാവിയില്‍ രോഗം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച എട്ട് കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ധാരാവിയിലെ മരണ നിരക്ക് മുന്‍സിപല്‍ കോര്‍പറേഷന്‍ പുറത്തിറിയിക്കുന്നില്ല എന്ന ആരോപണം ഉയരുന്നുണ്ട്.

Newsdesk

Recent Posts

അമേരിക്കയുടെ 250-ാം വാർഷികം; 395-ാമത് ആർമി ബാൻഡിന്റെ സംഗീത വിരുന്ന്

ഒക്ലഹോമ സിറ്റി: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ലഹോമ ഹിസ്റ്ററി സെന്ററിൽ 395-ാമത് ആർമി ബാൻഡ് ഉജ്ജ്വലമായ…

36 mins ago

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം…

1 hour ago

എല്ലാ പ്രധാന റോഡുകളിലും ഗതാഗതം സുഗമമായി, ഡബ്ലിൻ ബസ് സർവീസുകൾ പൂർണ്ണമായും പുനരാരംഭിച്ചു

ഐറിഷ് റോഡുകളിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങിയിരിക്കുന്നു. ആറ് ദിവസം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കും ഇന്ധന ടെർമിനലുകളുടെയും കോർക്കിലെ…

1 hour ago

മനു അച്ചനും സുഗു അച്ചനും ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവക യാത്രയയപ്പ് നൽകി

ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ്…

1 hour ago

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് നാഷണൽ കൗൺസിൽ നേതൃത്വത്തിൽ ഡബ്ലിനിലെ ചാർള്സ്ടൗണിൽ സംഘടിപ്പിച്ച ഫാമിലി മീറ്റ് വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി.…

2 hours ago

ഐ.പി.സി മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ (IPC) വടക്കേ അമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയണിന്റെ 2026-2029 പ്രവർത്തന…

2 hours ago