കൊല്ലം: നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചോ? എന്നാല്‍ ലഭിച്ചില്ല. ജോലിയൊട്ടു കിട്ടിയതുമില്ല. ഈ അവസ്ഥയാണ് ഇപ്പോള്‍ ഒരു വര്‍ഷമായി സര്‍ക്കാര്‍ ഉത്തരവ് ലഭിച്ച അദ്ധ്യാപകര്‍ക്ക്. രണ്ടായിരത്തോളം വരുന്ന അദ്ധ്യാപകരാണ് നിയമനഉപദേശവും നിയമന ഉത്തരവും ലഭിച്ചിട്ടും കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നത്.
ഈ രണ്ടായിരത്തോളം വരുന്ന അധ്യാപകരില്‍ മിക്കവരും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സര്‍ക്കാര്‍ ജോലിക്കാരാണ്. എന്നാലോ സര്‍വ്വിസില്‍ പ്രവേശനം ലഭിച്ച് ജോലി ആരുംഭിക്കാന്‍ കഴിയാത്തവരുമാണ്. കേരളത്തിലാകട്ടെ നിരവധി അദ്ധ്യാപക പോസ്റ്റുകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നുമുണ്ട്. മിക്കയിടങ്ങളിലും ഇതുവരെ പോസ്റ്റിങ് നടത്തിയിട്ടുമില്ല. ഹൈസ്‌കൂള്‍ ടീച്ചര്‍, എല്‍.പി.സ്‌കൂള്‍ അസിസ്റ്റന്റ്, യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് എന്നീ പോസ്റ്റുകളിലെ അദ്ധ്യാപകരാണ് നിയമന ശുപാര്‍ശ ഉത്തരവും ഒരു വര്‍ഷത്തിലേറെയായി കയ്യില്‍ പിടിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കെ.ഇ. ആര്‍ നിയമമാണ് ഇവരെ കുരുക്കിലാക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിയമ പ്രകാരം അദ്ധ്യാപകര്‍ക്ക് സ്‌കൂള്‍ തുറക്കുമ്പോഴാണ് സാധാരണ നിയമന ഉത്തരവ് ലഭിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ക്കെല്ലാം നിയമന ശുപാര്‍ശ എഴുത്ത് (അഡ്‌വൈസ് മെമ്മോ) ലഭിച്ചു. പിന്നീട് സ്‌കൂള്‍ തുറക്കുമ്പോഴാണ് അവര്‍ക്ക് സാധാരണ നിയമന ഉത്തരവ് ലഭിക്കാറുള്ളത്. ഇതിനിടയില്‍ കോവിഡ് വന്ന് സ്‌കൂളുകള്‍ തുറക്കാതായപ്പോഴാണ് എല്ലാം താറുമാറായത്. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പും തിരുമാനങ്ങള്‍ ഒന്നുമെടുക്കാകെ നില്‍ക്കുകയാണ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…