തിരുവനന്തപുരം ജില്ലയിലെ ലീഗിന്റെ അംഗത്വ പട്ടികയിൽ മമ്മൂട്ടി, ഷാരൂഖ് ഖാൻ, മിയ ഖലീഫ, ആസിഫ് അലി തുടങ്ങിയവരുടെ പേരുകൾ വന്നത് വിവാദമായതോടെ വിശദീകരണവുമായി ലീഗ്. മെമ്പർഷിപ്പുമായി ബന്ധപ്പെട്ട ആപ്പ് ദുരുപയോഗം ചെയ്തുവെന്നാണ് ലീഗ് പറയുന്നത്.
നടന്നത് സൈബർ ആക്രമണമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. അംഗങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമെന്നാണ് സംഭവത്തിനെതിരെ ഉയരുന്ന ആക്ഷേപം. തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാൻകുളം വാർഡിലാണ് മുസ്ലീംലീഗ് അംഗത്വ പട്ടികയിൽ പിഴവ് സംഭവിച്ചത്. സംഭവത്തിൽ പാർട്ടി നേതൃത്വം അന്വേഷണം ആരംഭിച്ചു.
ഡിസംബർ 31നാണ് മുസ്ലീം ലീഗ് അംഗത്വ വിതരണം അവസാനിച്ചത്. വീടുകൾ സന്ദർശിച്ച് പാർട്ടി അംഗത്വം വിതരണം ചെയ്യാനാണ് ലീഗ് നേതൃത്വം നിർദേശം നൽകിയിരുന്നത്. ഇത്തരത്തിൽ അംഗത്വം എടുക്കുന്നവരുടെ പേരും ആധാർ നമ്പരും തിരിച്ചറിയൽ കാർഡ് നമ്പരും ഫോൺ നമ്പരും നിർദ്ദിഷ്ട ഓൺലൈൻ പോർട്ടലിൽ അപ്ലോഡ് ചെയ്യാനും നിർദേശിച്ചു. ഇതിനായി ഒരോ വാർഡിനും സൈറ്റ് അഡ്രസും പാർഡും നൽകിയിരുന്നു. അംഗത്വ വിതരണത്തിന് ശേഷം കോഴിക്കോട്ടുള്ള ഐ ടി കോർഡിനേറ്റർമാരാണ് ഇത് തുറന്ന് പരിശോധിച്ചത്.
ഇങ്ങനെ ഓൺലൈനിൽ അപ്ലോഡ് ചെയ്ത വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ‘ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മിയ ഖലീഫയും’ ഒക്കെ ലീഗിൽ അംഗത്വം നേടിയത് മനസിലായത്. പാർട്ടി അംഗങ്ങൾ തന്നെയാണ് അംഗത്വ വിതരണം നടത്തിയത് എന്നാണ് ലീഗ് പറയുന്നത്. മുസ്ലീം ലീഗിൽ തിരുവനന്തപുരത്ത് 59,551 പേർ അംഗമായി എന്നാണ് പാർട്ടി പറയുന്നത്. സംസ്ഥാനത്ത് ലീഗിന്റെ അംഗ സംഖ്യ 24.33 ലക്ഷമെന്നാണ് പുതിയ കണക്ക്. 2016നേക്കാൾ 2.33 ലക്ഷം അംഗങ്ങൾ വർദ്ധിച്ചിട്ടുണ്ട്. അംഗങ്ങളിൽ പകുതിയിൽ ഏറെയും സ്ത്രീകളാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…