Categories: Top News

ദല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി തന്നെ, ബി.ജെ.പിക്ക് 12-15 സീറ്റ്; സര്‍വ്വേ ഫലം ഇങ്ങനെ

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും ആംആദ്മി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമെന്ന് സര്‍വ്വേ. ന്യൂസ് എക്‌സും പോള്‍സ്ട്രാറ്റും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലാണ് ഈ പ്രവചനം.

ആംആദ്മി പാര്‍ട്ടി 53 മുതല്‍ 56 സീറ്റ് വരെ നേടുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ ബി.ജെ.പി ഇക്കുറി രണ്ടക്കം കടക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 12 മുതല്‍ 15 സീറ്റ് വരെ ബിജെ.പി നേടിയേക്കും.

കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 2 മുതല്‍ 4 സീറ്റ് വരെ ലഭിച്ചേക്കും.

59.57 ശതമാനം പേര്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പ്രകടനം നല്ലതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. 24.61 ശതമാനം പേര്‍ ശരാശരി പ്രകടനമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 15.51 ശതമാനം പേര്‍ അസന്തുഷ്ടി രേഖപ്പെടുത്തി.

2013 തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി 70ല്‍ 28 സീറ്റുകളാണ് നേടിയത്. 29.49 ശതമാനം വോട്ടും നേടി. 2015ല്‍ 67 സീറ്റും 54.3 ശതമാനം വോട്ടുമാണ് നേടിയത്.

2013ല്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകളും 24.55 ശതമാനം വോട്ടും നേടി. എന്നാല്‍ 2015ലേക്കെത്തിയപ്പോള്‍ അത് 9.8 ശതമാനം വോട്ടിലേക്കൊതുങ്ങുകയും സീറ്റൊന്നും നേടാന്‍ കഴിഞ്ഞതുമില്ല.
2013ല്‍ ബി.ജെ.പി 31 സീറ്റും 33.07 ശതമാനം വോട്ടും നേടി. 2015ല്‍ 32.1 ശതമാനം വോട്ട് നേടി. എന്നാല്‍ സീറ്റുകളുടെ എണ്ണം മൂന്നിലേക്ക് ചുരുങ്ങി. ആംആദ്മി പ്രഭാവത്തിലും തങ്ങളുടെ വോട്ട് ശതമാനത്തില്‍ കാര്യമായി കുറഞ്ഞിട്ടില്ലെന്നതാണ് ബി.ജെ.പി കാണുന്നത്.

കോണ്‍ഗ്രസ് ഇത്തവണ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ്. പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ നടത്തിയ പ്രക്ഷോഭം മതേതര വിശ്വാസികളുടെയും മുസ്ലിം വിഭാഗങ്ങളുടേയും വോട്ടുകള്‍ ഇക്കുറി നേടിത്തരുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

11 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 day ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 day ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago