നിർഭയ കേസിൽ മുകേഷ് സിങ് മരണ വാറണ്ടിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കും. രാഷ്ട്രപതിക്ക് ദയാ ഹർജി നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
22ന് കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതികളില്‍ വിനയ് കുമാര്‍ശര്‍മ ,മുകേഷ് സിങ് എന്നിവര്‍ നല്‍കിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് പ്രതികളുടെ പുതിയ നീക്കം.ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ദയാഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
തിരുത്തൽ ഹർജി തള്ളിയതിനോപ്പം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ജസ്റ്റിസ് രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരസിച്ചു. പട്യാല കോടതിയുടെ ശിക്ഷാ വിധി നടപ്പാക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്.ഈ സാഹചര്യത്തിലാണ് മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ഏഴ് വർഷത്തിന് ശേഷമാണ് നിർഭയ കേസിൽ പ്രതികൾക്ക് മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2012 ഡിസംബർ 16 രാത്രിയാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർഥിനി ഡൽഹിയിൽ ഓടുന്ന ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. സംഭവത്തിനു ശേഷം പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ വഴിയിൽ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഡിസംബർ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…
തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…