gnn24x7

നിര്‍ഭയകേസ്; മരണ വാറന്റിനെതിരെ ഹൈക്കോടതിയില്‍ ഹരജി, ഇന്ന് പരിഗണിക്കും

0
212
gnn24x7

നിർഭയ കേസിൽ മുകേഷ് സിങ് മരണ വാറണ്ടിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കും. രാഷ്ട്രപതിക്ക് ദയാ ഹർജി നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

22ന് കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രതികളില്‍ വിനയ് കുമാര്‍ശര്‍മ ,മുകേഷ് സിങ് എന്നിവര്‍  നല്‍കിയ  തിരുത്തൽ ഹർജി സുപ്രീം കോടതി  തള്ളിയതിനു പിന്നാലെയാണ് പ്രതികളുടെ പുതിയ നീക്കം.ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ദയാഹര്‍ജി നല്‍കിയ സാഹചര്യത്തില്‍ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തിരുത്തൽ ഹർജി തള്ളിയതിനോപ്പം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ജസ്റ്റിസ് രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരസിച്ചു. പട്യാല കോടതിയുടെ ശിക്ഷാ വിധി നടപ്പാക്കാൻ ഇനി  ഒരാഴ്ച  മാത്രമാണ് ശേഷിക്കുന്നത്.ഈ സാഹചര്യത്തിലാണ് മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ഏഴ് വർഷത്തിന് ശേഷമാണ് നിർഭയ കേസിൽ പ്രതികൾക്ക് മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2012 ഡിസംബർ 16 രാത്രിയാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർഥിനി ഡൽഹിയിൽ ഓടുന്ന ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. സംഭവത്തിനു ശേഷം പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ വഴിയിൽ ഉപേക്ഷിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലും പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഡിസംബർ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here