Top News

വിസ്‌താര-എയർഇന്ത്യ ലയനം സെപ്റ്റംബർ 12ന്

വിസ്‌താര-എയർഇന്ത്യ ലയനം സെപ്റ്റംബർ 12ന് നടക്കും. ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂർ എർലൈൻസിന് കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചു. ലയനം പൂർത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിൽ ഒന്നായിമാറാൻ എയർഇന്ത്യക്ക് കഴിയും. എയർഇന്ത്യയുടെ 25.1 ശതമാനം ഓഹരികൾ സിംഗപ്പുർ എയർലൈൻസ് വാങ്ങും. ഏകദേശം 2290 കോടി രൂപയുടെ നിക്ഷേപമാണ് സിംഗപ്പൂർ എർലൈൻസ് ലയനത്തിന്റെ ഭാഗമായി എയർ ഇന്ത്യയിൽ ഇറക്കുന്നത്.

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് എയർഇന്ത്യ. ടാറ്റയുടെയും സിംഗപ്പൂർ എയർലൈൻസിൻ്റെയും സംയുക്ത സംരംഭമായി തുടങ്ങിയതാണ് വിസ്താര എയർലൈൻസ്. ഇതിൽ ടാറ്റയ്ക്ക് 51 ശതമാനവും സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ലയനത്തിന് കോംപറ്റീഷൻ കമ്മീഷൻ 2023-ൽ അനുമതി നൽകിയിരുന്നു. സിംഗപ്പുരിൽനിന്നും സമാനമായ അനുമതികൾ ലഭിച്ചിട്ടുണ്ട്.

ലയനം സംബന്ധിച്ച വിവരങ്ങൾ വിസ്താര അധികൃതർ ജീവനക്കാർക്ക് കൈമാറിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടുചെയ്തു. നവംബർ 12- നുശേഷം വിസ്താരയിൽ ടിക്കറ്റ് ബുക്കിങ് സാധ്യമാകില്ലെന്നും ബുക്കിങ്ങുകൾ എയർഇന്ത്യ വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിസ്‌താരയുടെ എല്ലാ വിമാന സർവീസുകളും ലയനത്തിനുശേഷം എയർ ഇന്ത്യയാകും നടത്തുക. വിസ്താരയുടെ പ്രവർത്തനം 2024 നവംബർ 11-വരെ മാത്രമൈ ഉണ്ടാകൂവെന്നും കമ്പനി വ്യക്തമാക്കിയതായി ടൈംസ് ഓഫ്ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

4 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

4 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

22 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

22 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

22 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

1 day ago