Categories: Top News

നോവല്‍ കൊറോണ വൈറസ്; കേരളത്തില്‍ 3144 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: നോവല്‍ കൊറോണ വൈറസ് ചൈനയില്‍ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 3144 പേര്‍ നിരീക്ഷണത്തില്‍!

വിവിധ ജില്ലകളിലായി 3099 പേര്‍ വീടുകളിലും 45 പേര്‍ ആശുപത്രികളിലു൦ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംശയാസ്പദമായവരുടെ 330 സാംപിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 288 എണ്ണത്തിന്‍റെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയില്ല. വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ 72 പേരില്‍ രണ്ട് പേര്‍ തമിഴ്‌നാടില്‍ നിന്നുള്ളവരാണ്. കേരളത്തിലുള്ള 70 പേരില്‍ 66 പേരുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണ്, ഒരു റിസള്‍ട്ട് ലഭിക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൈനയില്‍ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 811 ആയി. 81 പേരാണ് വൈറസ് ബാധ മൂലം ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.

വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ 2,841 പേർക്ക് പുതിയതായി രോഗം സ്ഥീരികരിച്ചു. ഹുബൈയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24,953 ആയി. 34,546 പേർക്ക് ചൈനയിൽ ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്.

ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. 

വൈറസ് ബാധിച്ച ഒരു യുഎസ് സ്ത്രീയും ഒരു ജപ്പാൻ പൗരനും ശനിയാഴ്ച ചൈനയിൽ മരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിക്കുന്ന ആദ്യ വിദേശപൗരന്മാരാണ് ഇവര്‍. 

19 വിദേശപൗരന്മാർ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതിൽ രണ്ട് പാക് പൗരന്മാരും ഉൾപ്പെടുന്നു.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

13 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

18 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

20 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago