Top News

പോക്സോ ഇരകളടക്കം രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാന്‍ ഉത്തരവ്


കോട്ടയം: പോക്സോ ഇരകളടക്കം രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാന്‍ ഉത്തരവ്. വനിത ശിശു വികസന വകുപ്പാണ് കേന്ദ്രം പൂട്ടാന്‍ ഉത്തരവിട്ടത്. വനിത ശിശു വകുപ്പിന്‍റെ കീഴിലുള്ള നിര്‍ഭയ കേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ നിന്ന് മഹിളാ സമഖ്യ സൊസൈറ്റിയെ ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്തും.

ഇക്കഴിഞ്ഞ നവംബറിലാണ് കോട്ടയത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് കൗമാരക്കാരായ ഒമ്പത് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. രാത്രിയില്‍ നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട വിവരം പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ അറിഞ്ഞത്.  രക്ഷപ്പെട്ടവരില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്. വീട്ടുകാരെ കാണാന്‍ ഷെല്‍ട്ടര്‍ ഹോം ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമായിരുന്നു കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

13 hours ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

14 hours ago

ഡബ്ലിനിൽ 1,000 ഏക്കറിൽ 18,500 വീടുകൾ; ഡൺസിങ്ക് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…

17 hours ago

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…

22 hours ago

മഴയും ഇടിമിന്നലും ശക്തമാകും: നാല് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

2 days ago

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 121 പേർ അറസ്റ്റിൽ

ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…

2 days ago