Categories: Top News

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 600 കൊവിഡ് കേസുകള്‍

ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 600 കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ദല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 2902 ആയി.

ദല്‍ഹിയില്‍ 24 മണിക്കൂറിനിടെ 167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 386 പോസിറ്റീവ് കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 250 പേര്‍ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോര്‍ട്ട്. 14 സംസ്ഥാനങ്ങളില്‍ നിന്നായി പരിപാടിയില്‍ പങ്കെടുത്ത 650 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ച മാത്രം തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത് 102 കേസുകളാണ്. ഇതോടെ 400 ലധികം പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച മാത്രം 88 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ രോഗബാധിതരുടെ എണ്ണം 537 ആയി. മുംബൈയില്‍ പുതുതായി 28 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 20 പേര്‍ ഇവിടെ മരണപ്പെട്ടിട്ടുണ്ട്.

അസമില്‍ ഒരു പുതിയ കേസുകൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 25 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം മധ്യപ്രദേശില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരണപ്പെട്ടു. പതിനൊന്ന് പേരാണ് ഇതുവരെ സംസ്ഥാനത്ത് മരണപ്പെട്ടത്. 158 പോസിറ്റീവ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.

ജമ്മുകശ്മീരില്‍ ഇന്ന് മൂന്ന് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 78 ആയി.


Newsdesk

Recent Posts

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച്‌ 7 ന്…

5 hours ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന് 32 അംഗ ഭാരവാഹികൾ

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…

21 hours ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച് മാസത്തിലെ  മലയാളം Mass( Roman) 15ന്

മാർച്ച് മാസത്തിലെ  മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…

22 hours ago

Zippay- ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനം ആരംഭിച്ച് ഐറിഷ് ബാങ്കുകൾ

ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…

1 day ago

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിൻ്റെ അണിയറയിൽ (L366)

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…

1 day ago

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ മെയ് 23,24,25 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…

1 day ago