Top News

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹരണം നാളെ

അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ ആയ ലിയോ പതിനാലാമന്റെ സ്ഥാനാരോഹരണം നാളെ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ചടങ്ങുകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രധാന വേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെ മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. സ്ഥാനാരോഹണ ചടങ്ങിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. അമേരിക്കയിലെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ ഡി വാൻസും , സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും പങ്കെടുക്കും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് , യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി , ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോക് തുടങ്ങിയവരും എത്തും.ആഗോള കത്തോലിക്ക സഭയുടെ 267ാം മാർപ്പാപ്പയായ ലിയോ പതിനാലാമൻ യുഎസിൽനിന്നുള്ള ആദ്യ മാർപ്പാപ്പയാണ്.

മേയ് 20ന് അദ്ദേഹം സെന്റ് പോള്‍ ബസിലിക്കയുടെ അധികാരം സ്വീകരിക്കും. മേയ് 21ന് വിശ്വാസികളുമായി ആദ്യ പൊതുസമ്മേളനം നടത്തും. മേയ് 24ന് റോമന്‍ ക്യൂരിയയുമായും വത്തിക്കാന്‍ ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. മേയ് 25ന്, അദ്ദേഹം സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയും സെന്റ് മേരി മേജര്‍ ബസിലിക്കയും ഔദ്യോഗികമായി ഏറ്റെടുക്കും. സ്ഥനാരോഹന ചടങ്ങുകൾക്ക് മുന്നോടിയായി വത്തിക്കാനിൽ സുരക്ഷ ശക്തമാക്കി. ഇറ്റാലിയയിലും വത്തിക്കാനിലും കനത്ത സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. വത്തിക്കാനിൽ ഏകദേശം 6000 പൊലീസ് ഉദ്യോഗസ്ഥരും 1000 സന്നദ്ധപ്രവർത്തകരും ഡ്യൂട്ടിയിലുണ്ടാകും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

‘ഉയിർ’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനംചെയ്തു

എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഉയിർ എന്ന ചിത്രത്തിൻ്റെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്…

4 hours ago

ഓർമ്മപ്പൂക്കൾ; ചിരിയുടെ വെളിച്ചം മായാതെ, ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന എന്റെ ‘കുഞ്ചാച്ച’ – സണ്ണി മാളിയേക്കൽ

വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും…

14 hours ago

മെംഫിസ് സുരക്ഷാ ദൗത്യത്തിൽ വൻ വിജയം; പതിനായിരത്തിലധികം ക്രിമിനലുകൾ പിടിയിൽ, 1700-ലധികം തോക്കുകൾ പിടിച്ചെടുത്തു

മെംഫിസ്: അമേരിക്കയിലെ മെംഫിസ് നഗരത്തിൽ തെരുവ് കുറ്റകൃത്യങ്ങളും അക്രമങ്ങളും അടിച്ചമർത്താനായി രൂപീകരിച്ച 'മെംഫിസ് സേഫ് ടാസ്‌ക് ഫോഴ്‌സ്'  ചരിത്രപരമായ നേട്ടത്തിലേക്ക്.…

15 hours ago

ഹൂസ്റ്റണിലെ ഫിഫ ഫാൻ ഫെസ്റ്റിനിടെ കടുത്ത ചൂട്; രണ്ടുപേർ സൂര്യാഘാതമേറ്റ് ആശുപത്രിയിൽ

ഹൂസ്റ്റൺ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശകരമായ തുടക്കത്തിനിടെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിൽ കടുത്ത ചൂടിനെത്തുടർന്ന് രണ്ടുപേരെ സൂര്യാഘാതത്തോടെ…

15 hours ago

സോഹ്‌റാൻ മംദാനി 2029-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഫണ്ട് ശേഖരണം ആരംഭിച്ചു

ന്യൂയോർക്ക്: ആദ്യ ഔദ്യോഗിക കാലാവധി തുടങ്ങി മാസങ്ങൾ മാത്രം പിന്നിടുമ്പോൾ, 2029-ലെ തന്റെ അടുത്ത മേയർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട്…

15 hours ago

ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’

സ്പേസ് എക്സിന്റെ റെക്കോർഡ് പ്രാരംഭ ഓഹരി വില്പനക്ക് (ഐ.പി.ഒ) പിന്നാലെ ആഗോള സാമ്പത്തിക ചരിത്രത്തിൽ ഇന്നേവരെ ആരും കൈവരിക്കാത്ത അത്രയും…

18 hours ago