Top News

കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലുംഡ്രൈ റണ്‍ വിജയം

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ രണ്ടാം ഘട്ടം സംഘടിപ്പിച്ചിരുന്നു. 46 കേന്ദ്രങ്ങളിലായി നടത്തിയ ഡ്രൈറണ്‍ പരിപൂര്‍ണ്ണ വിജയമായെന്ന് ആരോഗ്യ വിഭാഗം വെളിപ്പെടുത്തി.

ജില്ലയിലെ മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ആശുപത്രികള്‍, നഗര ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ഡ്രൈ റണ്‍ നടന്നത്. കേരളത്തിലെ ജില്ലയില്‍ കോഴിക്കോട് ഡ്രൈ റണ്‍ ഏറ്റവും കൂടുതല്‍ സംഘടിപ്പിച്ചരുന്നത്. അഞ്ചു കേന്ദ്രങ്ങളില്‍ കോഴിക്കോട് ഡ്രൈ റണ്‍ നടത്തി. എല്ലാ കേന്ദ്രങ്ങളിലും വളരെ വിജയകരമായി ഡ്രൈ റണ്‍ പൂര്‍ത്തിയായതായി ജില്ലാ ആരോഗ്യ കേന്ദ്രങ്ങളും അറിയിച്ചു.

ഇതോടെ കേരളം വാക്‌സിനേഷന്‍ നല്‍കാനുള്ള എല്ലാ സജ്ജീകരണങ്ങളോടെ സുജ്ജമാണെന്ന് ആരോഗ്യ വിഭാഗം കേന്ദ്ര ആരോഗ്യ വിഭാഗത്തിനെ അറിയിച്ചു. ആരോഗവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഡ്രൈ റണ്‍ ആരോഗ്യ കരേളം, ജില്ലാ ഭരണകൂടം, ആശുപത്രികള്‍ എന്നിവയുടെ സജീവ സഹകരണം ഒന്നു കൊണ്ടുമാത്രമാണ് വലിയ വിജയമായതെന്ന് ആരോഗ്യ മന്ത്രി വെളിപ്പെടുത്തി. ഇതിന് സഹകരിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു.

Newsdesk

Recent Posts

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ചില പാനീയങ്ങൾ..

രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…

19 mins ago

നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് ക്ഷമ പറഞ്ഞിട്ടില്ല; വാർത്ത തിരുത്തി മെറ്റ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…

1 hour ago

അയർലണ്ടിൽ കോളേജ് പഠനം ചെലവേറും; വാർഷിക ശരാശരി ചെലവ് €16,158

അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…

5 hours ago

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

7 hours ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

1 day ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

1 day ago