പാറശാലയിലെSHAREഷാരോണിന്റെ കൊലപതാകവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും പൂവാറിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സ്വകാര്യ ആയുർവേദ ആശുപ്രതിയിലാണ് തെളിവെടുപ്പ്. ഇവിടെനിന്നു വാങ്ങിയ മരുന്നുകൂട്ട് ഉപയോഗിച്ച് ഉണ്ടാക്കിയ കഷായത്തിലാണ് ഗ്രീഷ്മ കളനാശിനി കലർത്തി ഷാരോണിനു നൽകിയത്. ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച്, കാമുകൻ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് മരിച്ച സംഭവത്തിൽ പാറശാലയിലെ ഒരു കഷായക്കടയിൽനിന്നാണ് കഷായം വാങ്ങിയതെന്നാണു ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പറഞ്ഞത്.
കളിയിക്കാവിളയിൽനിന്ന് അമ്മാവൻ വാങ്ങിയ കീടനാശിനി ആരും കാണാതെ ഗ്രീഷ്മ കുപ്പിയിൽ ശേഖരിച്ചു കഷായത്തിൽ കലർത്തി ഷാരോണിനു നൽകുകയായിരുന്നു. ഷാരോൺ അവശനിലയിലായതോടെ ബന്ധുക്കൾക്കു സംശയം ഉണ്ടായി. ഷാരോൺ മരിച്ചത് വിഷം കലർന്ന കഷായം കുടിച്ചാണെന്ന വാർത്ത വന്നതോടെ ഗ്രീഷ്മയുടെ അമ്മയുടെ സഹോദരൻ കീടനാശിനികൾ പരിശോധിച്ചു. ഒരു കീടനാശിനിക്കുപ്പിയിൽ കുറവ് കണ്ടെത്തിയതോടെ ഗ്രീഷ്മയുടെ അമ്മയെ വിവരം അറിയിച്ചു. ഇരുവരും ചോദ്യം ചെയ്തതോടെ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. അമ്മയുടെ നിർദേശപ്രകാരം അമ്മാവൻ കുപ്പി കൊണ്ടുപോയി നശിപ്പിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനു മുൻപ് ആയുർവേദ ഡോക്ടറിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. താൻ കഷായം നൽകിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് തെളിവെടുപ്പ് നടത്തിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…