കോഴിക്കോട്: കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും ലോകം രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഷിഗെല്ല അസുഖം കോഴിക്കോട് പ്രകടമായിരിക്കുന്നു. ഇതോടുകൂടി ജില്ലയില്‍ കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ ് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ജലത്തിലൂടെയാണ് ഷിഗെല്ല അസുഖം പകരുന്നത് എന്നാണ് ഇപ്പോള്‍ ലഭ്യമായിരക്കുന്ന വിവരം. കൂടുതല്‍ ഈ അസുഖത്തെക്കുറിച്ച് പഠനം നടത്തിവരുന്നു.
പ്രധാനമായും അസുഖം ബാധിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ആയിരിക്കാനാണ് സാധ്യയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുകൂടെ രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും ഇതു പകരാന്‍ സാധ്യതയുണ്ട്. കടുത്ത പനിയും വയറുവേദനയും മനംപുരട്ടലും ഛര്‍ദ്ദിയും വയറിളക്കവും ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ ഏഴു ദിവസത്തിനകം ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുമെന്നാണ് ഇതുവരെ നിരീക്ഷിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍.
നിലവില്‍ 6 പേര്‍ക്കാണ് കോഴിക്കോട് ഇത് പടര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇരുപതോളം പേര്‍ക്ക് ബാധിച്ചിട്ടുമുണ്ടെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ സംശയിക്കുന്നത്. അവരെല്ലാം നിരീക്ഷണത്തിലുമാണ്. കുട്ടികള്‍ക്കാണ് ഇത് വ്യാപകമായി വൈസ് ബാധ ഏല്‍ക്കുന്നത്. കോഴിക്കോട് ഒരാഴ്ചമുന്‍പേ ഇത്തരം ലക്ഷണവുമായി എത്തിയ 11 വയസ്സുള്ള കുട്ടിയാണ് ഇന്നലെ മരണപ്പെട്ടത്. അതോടെ കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെല്ലാം നിരീക്ഷത്തിലാണ്.
കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിയിലാണ് ഇപ്പോള്‍ ഷിഗെല്ലയുടെ പ്രത്യേക സെല്‍ ആരംഭിച്ചത്. കുട്ടികളെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…