Top News

സിൽവർലൈൻ: മുഖ്യമന്ത്രി പറഞ്ഞത് കള്ളമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ; കത്തുകൾ പുറത്തുവിട്ടു

ന്യൂഡൽഹി: സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കള്ളംപറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം നിയമസഭയിൽ മുഖ്യമന്ത്രി മറച്ചുവെച്ചുവെന്നും മുരളീധരൻ ആരോപിച്ചു. 2021 ഒക്ടോബർ മുതൽ തന്നെ പലതവണയായി റെയിൽവേ സംസ്ഥാന സർക്കാരിന് കത്തുകളയച്ചിട്ടുണ്ട്. എന്നാൽ അവയ്ക്കൊന്നും സർക്കാർ മറുപടി നൽകുന്നില്ല. ഡിപിആർ അപൂർണമാണെന്ന് സർക്കാരിനെ അറിയിച്ചിരുന്നുവെന്നും വി മുരളീധരൻ പറഞ്ഞു. ഇത് വ്യക്തമാക്കുന്ന അദ്ദേഹം പുറത്തുവിട്ടു.

സിൽവർലൈനുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്രവും തമ്മിൽ തർക്കം തുടരുകയാണ്. ഡിപിആർ പൂർണമല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. അക്കാര്യം അറിയിച്ച് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള മറുപടിയായാണ് സർക്കാരിന് നൽകിയ വി മുരളീധരൻ രംഗത്തെത്തിയത്. പദ്ധതിയുടെ പ്രാഥമികമായ പരിശോധനകൾക്കുള്ള അനുമതിയാണ് കേന്ദ്രസർക്കാർ നൽകിയതെന്ന് കത്തിൽ പറയുന്നു. സർവേയ്ക്ക് ശേഷം റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെആർഡിസിഎൽ) സമർപ്പിച്ച ഡിപിആർ അപൂർണമാണ് എന്ന് കത്തിൽ പറയുന്നു.

ഇതോടൊപ്പം തന്നെ ഡിപിആർ പൂർണമാക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണമെന്നും കത്തിൽ പറയുന്നുണ്ട്. അതിനായി ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് പാത കടന്നുപോവുന്നത്. അതിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലം എത്രയുണ്ട്. റെയിൽവേയുടെ സ്ഥലം എത്രയുണ്ട് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി എഴുതി ചേർക്കണം എന്നും പറയുന്നുണ്ട്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനിമയങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഇക്കാര്യങ്ങൾ ഒന്നുകിൽ മുഖ്യമന്ത്രി ബോധപൂർവം നിയമസഭയിൽ മറച്ചുവെച്ചതാകാം എന്നും അല്ലെങ്കിൽ കൂടെയുള്ളവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു. ഇങ്ങനെ കേരളത്തിന്റെ വികസനത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന സഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ ഏതെങ്കിലും രീതിയിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷം തയ്യാറാവുമോ എന്നും മുരളീധരൻ ചോദിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

16 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

16 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

18 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

20 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago