കൊവിഡ്-19 ബാധിച്ച് സ്‌പെയിനില്‍ മരിച്ചവരുടെ എണ്ണം 10003 ആയി. ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 950 ആയി എന്നാണ് പുതിയ കണക്ക്. ബുധനാഴ്ചത്തെ അപേക്ഷിച്ച് രോഗവ്യാപനത്തില്‍ 8 ശതമാനം വര്‍ധനവ് ഉണ്ടായതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 110238 പേര്‍ക്കാണ് ഇതുവരെ സ്‌പെയിനില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടന്നിരിക്കുന്നത് സ്‌പെയിനിലാണ്.
സ്‌പെയിനിനു പുറമെ കൊവിഡ്-19 മൂലം അമേരിക്കയിലും യു.കെയിലും മരണനിരക്ക് ക്രമാതീതമായി ഉയരുന്നുണ്ട്. കൊവിഡ് റിപ്പോര്‍ട്ട് ചെയതതിനു ശേഷം ഈ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അമേരിക്കയില്‍ 884 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 213000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ ആറാഴ്ച പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
യു.കെയില്‍ 563 പേര്‍ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. ദുഖകരമായ ദിനം എന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസത്തെ വിശേഷിപ്പിച്ചത്. ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47200 ആയി. 938000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 194400 പേര്‍ക്ക് രോഗം ഭേദമായി.
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…