Categories: Top News

കൊവിഡ്; രോഗനിര്‍ണയത്തിന് പുതിയ കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്റര്‍

കുറഞ്ഞ ചെലവിൽ കോവിഡ് രോഗം കണ്ടെത്തുന്നതിനുള്ള അതിനൂതന കിറ്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ചിത്ര ജീന്‍ലാംപ്- എൻ എന്ന കിറ്റാണ് വികസിപ്പിച്ചെടുത്തത്. ഈ കിറ്റ് ഉപയോഗിച്ച് 10 മിനിറ്റിനുള്ളില്‍ ജീന്‍ കണ്ടെത്താനാകും. സാമ്പിള്‍ ശേഖരണം മുതല്‍ ഫലം വരുന്നത് വരെയുള്ള സമയം രണ്ട് മണിക്കൂറില്‍ താഴെയാണ്. ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30 സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. 1000 രൂപയാണ് ഒരു പരിശോധനക്ക് വേണ്ടിവരുന്ന ചെലവ്.

റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റേഴ്‌സ് ലൂപ്- മീഡിയേറ്റഡ് ആംപ്ലിഫിക്കേഷന്‍ ഓഫ് വൈറല്‍ ന്യൂക്ലിക് ആസിഡ് (RT-LAMP) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെസ്റ്റ് കിറ്റ് സാര്‍സ് കോവ്-2 വൈറസിലെ എന്‍ ജീനിനെ (N Gene) കണ്ടെത്തുന്നു. അതുകൊണ്ട് തന്നെ കിറ്റിന് കൃത്യത ഉറപ്പാക്കാന്‍ കഴിയും. ആര്‍ടി-ലാംപ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സാര്‍സ് കോവ്-2-ലെ എന്‍ ജീനിനെ കണ്ടെത്തുന്ന ലോകത്തിലെ ആദ്യ ടെസ്റ്റ് കിറ്റുകളില്‍ ഒന്നെന്ന സവിശേഷതയും ഇതിനുണ്ട്.

സാര്‍സ് കോവ്-2-ലെ എന്‍ ജീനിനെ കൃത്യമായി തിരച്ചറിയാന്‍ കഴിയുന്ന ടെസ്റ്റ് കിറ്റിന് എന്‍ ജീനിന്റെ രണ്ട് മേഖലകള്‍ കണ്ടെത്താനാകും. വൈറസിലെ ജീനിന്റെ ഒരു മേഖലയ്ക്ക് ജനിതകവ്യതിയാനം ഉണ്ടായാലും ഫലം തെറ്റാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ചിത്ര ജീന്‍ലാംപിന്റെ കൃത്യത പരിശോധിക്കുന്നതിന് ഐസിഎംആര്‍ ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി. അവിടെ നടന്ന പരിശോധനയില്‍ ഇതിന് 100 ശതമാനം കൃത്യതയുണ്ടെന്ന് തെളിഞ്ഞു. ഇക്കാര്യം ഐസിഎംആറിനെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡ്-19 പരിശോധനയ്ക്കായി പുതിയ കിറ്റിന് ഐസിഎംആറിന്റെ അനുമതി കിട്ടുകയും ഉത്പാദനത്തിന് സിഡിഎസ്‌സിഒ ലൈസന്‍സ് ലഭ്യമാവുകയുമാണ് അടുത്ത ഘട്ടം.രോഗബാധയുണ്ടോയെന്ന് അറിയുന്നതിനുള്ള പ്രാഥമിക പരിശോധന ഒഴിവാക്കി, കുറഞ്ഞ ചെലവില്‍, ഒരു പരിശോധനയിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ ചിത്ര ജീന്‍ലാംപ്-എന്‍ പരിശോധനയിലൂടെ കഴിയും.

ജില്ലാ ആശുപത്രികളിലെ ലാബുകളില്‍ പോലും വളരെ എളുപ്പത്തില്‍ ടെസ്റ്റിംഗ് സൗകര്യം സജ്ജീകരിക്കാന്‍ കഴിയും. ഫ്‌ളൂറസെന്‍സില്‍ വരുന്ന മാറ്റം വിലയിരുത്തി മെഷീനില്‍ നിന്ന് തന്നെ ഫലം അറിയാം. LAMP പരിശോധനയ്ക്കുള്ള ഉപകരണത്തിന്റെ ചെലവും (2.5 ലക്ഷം രൂപ) എന്‍ ജീനിന്റെ രണ്ട് മേഖലയ്ക്കുള്ള ടെസ്റ്റ് കിറ്റിന്റെ വിലയും (RNA വേര്‍തിരിക്കല്‍ ഉള്‍പ്പെടെ) അടക്കം ഒരു ടെസ്റ്റിന്റെ ചെലവ് ആയിരം രൂപയില്‍ താഴെയാണ്. അതേസമയം RT PCR മെഷീനിന് 15-40 ലക്ഷം രൂപയാണ് വില. PCR കിറ്റിന് 1900-2500 രൂപ വില വരും.ജീന്‍ലാംപ്-എന്‍ ടെസ്റ്റ് കിറ്റ്, ഉപകരണം എന്നിവയ്‌ക്കൊപ്പം RNA എക്‌സ്ട്രാക്ഷന്‍ കിറ്റും ശ്രീചിത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചിത്ര ജീന്‍ലാംപ്-എന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതിന് വേണ്ട സാമ്പത്തിക സഹായം പൂര്‍ണ്ണമായും നല്‍കിയത് കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതികവിദ്യ എറണാകുളത്തെ അഗാപ്പെ ഡയഗ്നോസ്റ്റിക്‌സ് ലിമിറ്റഡിന് കൈമാറി. ദേശീയ–അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തനങ്ങളുള്ള മുന്‍നിര കമ്പനിയാണ് അഗാപ്പെ. ജീവികളില്‍ നടത്തുന്ന പരിശോധനകളില്‍ (in vitro) ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദീര്‍ഘകാല പങ്കാളി കൂടിയാണ് ഈ കമ്പനി.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും അപ്ലൈഡ് ബയോളജി വിഭാഗത്തിന് കീഴിലെ മോളിക്യുളാര്‍ മെഡിസിന്‍ വിഭാഗത്തിലെ സയന്റിസ്റ്റ്-ഇന്‍-ചാര്‍ജ്ജുമായ ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ആഴ്ച കൊണ്ടാണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള ഇതേ സംഘം 2018-19-ല്‍ കഫപരിശോധനയില്‍ കൂടി ക്ഷയരോഗം തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് കിറ്റും ഉപകരണവും കണ്ടെത്തിയിരുന്നു.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

12 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

19 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago