ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളാണ് ചൈനയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ഇവരുടെയല്ലാം വിദ്യാഭ്യാസത്തില്‍ കാര്യമായ പ്രതിസന്ധിയാണ് നിലവില്‍ വന്നിരിക്കുന്നത്. കൊറോണ വന്നതോടെ പലരുടെയും വിദ്യാഭ്യാസം പാതിവഴിയിലാണ്.
ജനുവരിയോടെ നിവരധി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്വന്തം സംസ്ഥാനത്തിലേക്ക് തിരിച്ചു വന്നിരുന്നു. കേരളം, തമിഴ്‌നാട്, ഡല്‍ഹി, മധ്യപ്രദേശ്, മഹരാഷ്ട്ര എന്നിവടങ്ങളില്‍ നിന്ന് നിരവധി കുട്ടികളാണ് കൊറോണയുടെ തുടക്കത്തില്‍ ഇന്ത്യയിലേക്ക് എത്തുകയും പിന്നീട് തിരിച്ചു പോകുവാന്‍ സാധ്യമാവാതെ ബുദ്ധിമുട്ടുന്നത.
ചൈനയുമായുള്ള ഇന്ത്യയുടെ നയതന്ത്രത്തില്‍ വന്ന ബുദ്ധിമുട്ടുകളും ഇത്തരം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്നുവെന്നതാണ് മുഖ്യം. ആരോഗ്യമേഖലയിലെ പഠനാര്‍ത്ഥികളാണ് കൂടുതലും. എന്നാലും മറ്റു ഇതര മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ഇക്കൂട്ടത്തിലുണ്ട്. അവസാന വര്‍ഷ പഠനം നടത്തുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായത.
മിക്ക വിദ്യാര്‍ത്ഥികളും ഇന്ത്യയിലെ വിദ്യാഭ്യാസ ലോണുകള്‍ വഴിയാണ് പഠനം ഇത്തരം സ്ഥലങ്ങളില്‍ തുടര്‍ന്നിരുന്നത്. അവരുടെ തുടര്‍ പഠനം പാതിവഴിയിലാണ്. മിക്കവര്‍ക്കും തങ്ങള്‍ പഠനം തന്നെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ്. വലിയ തുകകള്‍ കടമായി എടുത്തും ലോണുകള്‍ തേടിയുമാണ് ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ ഇത്തരം അന്യരാജ്യങ്ങളില്‍ പഠനം തുടരുന്നത്. അപ്രതീക്ഷിതമായ ഇത്തരം സാഹചര്യവും രാജ്യാന്തര പ്രശ്‌നങ്ങളും ഇവരുടെ ഭാവിയില്‍ വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരം വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. മിക്ക വിദ്യാര്‍ത്ഥികളും പല വിദ്യാഭ്യാസ ഏജന്‍സി വഴിയാണ് അഡ്മിഷനുകള്‍ നേടിയത്. എന്നാല്‍ ഏജന്‍സികളൊക്കെ ഈ സന്ദര്‍ഭത്തില്‍ മൗനം പാലിക്കുകയാണ്. മിക്കവരോടും ഇതെക്കുറിച്ച് ആരായുമ്പോള്‍ ക്യത്യതയില്ലാത്ത മറുപടികളാണ് ലഭിക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…