Top News

സുഗത കുമാരിക്ക് കോവിഡ് ബാധിച്ച് മെഡി. കോളേജില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മലയാളത്തിന്റെ സ്വന്തം കവയത്രി സുഗതകുമാരിക്ക് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സുഗതകുമാരി ഉള്ളത്. കോവിഡ് ബാധിച്ചയുടന്‍ സ്വകാര്യ ആശുപത്രിയിലാണ് സുഗതകുമാരിയെ പ്രവേശിപ്പിച്ചത്. എന്നാല്‍ അവിടെ നിന്നും ശ്വാസതടസ്സം കൂടുതല്‍ അനുഭവപ്പെട്ടതോടെ അവരെ വെന്റിലേറ്റര്‍ സഹായമുള്ള ആംബുലന്‍സില്‍ ഉടനതെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സുഗതകുമാരിക്ക് ബ്രോങ്കോ മ്യൂമോണിയയെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിടുകയായിരുന്നു. കോവിഡ് ബാധിച്ചവര്‍ക്ക് മിക്കവര്‍ക്കും ഈ പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. പ്രത്യേകിച്ച് പ്രായമായവര്‍ക്ക് കോവിഡ് അതിവ പ്രശ്‌നമുള്ളതാണ്. ഈ സാഹചര്യത്തില്‍ വലിയൊരു ഡോക്ടര്‍മാരുടെ സംഘം സുഗതകുമാരിയെ പരിചരിക്കുകയും നോണ്‍ ഇന്‍വേറ്റീവ് വെന്റിലേഷന്‍ (ട്യൂബ് ഇടതെയുള്ള വെന്റെിലേറ്റര്‍) ലേക്ക് സുഗതകുമാരിയെ മാറ്റുകയും ചെയ്തു. നിലവില്‍ സുഗതകുമാരിയുടെ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷര്‍മ്മദ് അറിയിച്ചു.

Newsdesk

Recent Posts

അങ്കത്തട്ട് @അമേരിക്ക; കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

16 hours ago

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

1 day ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

1 day ago

പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു; വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…

1 day ago

എണ്ണവില കുറയ്ക്കാൻ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…

1 day ago

ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…

1 day ago