Top News

തൃശ്ശൂരിൽ വിജയം ഉറപ്പിച്ച് സുരേഷ് ഗോപി; എഴുപതിനായിരം വോട്ടിന്റെ ലീഡ്

എഴുപതിനായിരം വോട്ടിന്റെ ലീഡുമായി തൃശൂരിൽ സുരേഷ് ഗോപി വിജയം ഉറപ്പിച്ചു. തൃശൂരിൽ സുരേഷ് ഗോപി 70,085 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബിജെപി കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ. എന്നാല്‍ കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.ആലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ മാത്രമാണ് മുന്നിലുള്ളത്. വയനാട്ടിൽ രാ​ഹുൽ ​ഗാന്ധിയുടെ ലീഡ് 1,12,365 കടന്നു. തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖരനും മുന്നിലാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അഞ്ച് വർഷത്തിൽ ജനസംഖ്യ കുതിച്ചുയർന്നു; അയർലണ്ടിൽ ജിപി ക്ഷാമം രൂക്ഷം

അയർലണ്ടിൽ കുടുംബ ഡോക്ടർമാരുടെ (GP) കടുത്ത ക്ഷാമം തുടരുന്നതിനിടെ സ്വന്തം പ്രദേശത്ത് ജിപിയെ കണ്ടെത്താനാകാതെ ആയിരക്കണക്കിന് ആളുകൾ HSEയുടെ സഹായം…

1 hour ago

മോഡുലാർ വീടുകൾക്ക് പ്ലാനിങ് അനുമതി ഒഴിവാക്കിയെങ്കിലും നിർമാണ ചട്ടങ്ങളിൽ ഇളവില്ല

അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…

22 hours ago

വടക്കൻ കൗണ്ടികളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ; യെല്ലോ അലേർട്ട് തുടരുന്നു

അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…

23 hours ago

ഡബ്ലിനിൽ 1,000 ഏക്കറിൽ 18,500 വീടുകൾ; ഡൺസിങ്ക് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…

1 day ago

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ

ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…

1 day ago

മഴയും ഇടിമിന്നലും ശക്തമാകും: നാല് കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

2 days ago