Categories: Top News

ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് വ​ർ​ധി​ക്കു​ന്നു; കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 42,687

ചെ​ന്നൈ: അ​തി​വേ​ഗ​ത്തി​ലു​ള്ള രോ​ഗവ്യാ​പ​ന​ത്തി​നൊ​പ്പം ആ​ശ​ങ്ക​യേ​റ്റി ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് മ​ര​ണ നി​ര​ക്കും വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 30 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തി​ൽ 25 മ​ര​ണ​ങ്ങ​ളും ചെ​ന്നൈ​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 397 ആ​യി.

‌സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച 1,989 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സം റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന കേ​സു​ക​ളു​ടെ എ​ണ്ണ​മാ​ണി​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 42,687 ആ​യി.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 20 പേ​ർ കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്. 13 പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രാ​ണ്. നി​ല​വി​ൽ 18,878 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 1,362 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 23,409 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ത​മി​ഴ്‌​നാ​ട്. സം​സ്ഥാ​ന​ത്ത് ചെ​ന്നൈ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ള്ള​ത്. ചെ​ന്നൈ​യി​ൽ കോ​വി​ഡ് ബാ​ധി​ത​ർ 30,000 ക​ട​ന്നു.

ചെന്നൈ നഗരത്തിലെ രാജീവ് ഗാന്ധി ഗവ. ആശുപത്രിയിൽ 10 ദിവസത്തിനിടെ 90 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോവിഡ് രോഗികളെ ചികിത്സിക്കാത്ത മറ്റ് വിഭാഗങ്ങളിലെ ഡോക്ടർമാർക്കും വൈറസ് ബാധയുണ്ടായതായി ഐ.എ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാരുടെ ലഭ്യതക്കുറവ് കാരണം മറ്റ് സ്ഥലങ്ങളിൽനിന്നുള്ള 300 ഡോക്ടർമാരെ രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ കോവിഡ് വാർഡിൽ 500 കിടക്കകൾ കൂടി രണ്ടുദിവസത്തിനകം സജ്ജീകരിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന തമിഴ്നാട്ടിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും വലിയ വെല്ലുവിളി നേരിടുകയാണ്.

മഹാരാഷ്ട്രയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,427 പുതിയ കോവിഡ് 19 കേസുകള്‍. 113 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 1,04,568 ആയി ഉയര്‍ന്നു. മരണസംഖ്യ 3,830 ആണ്. 49,346 പേരാണ് മഹാരാഷ്ട്രയില്‍ രോഗമുക്തരായത്. 51,392 പേര്‍ ചികിത്സയിലുണ്ട്. ശനിയാഴ്ച മാത്രം മുംബൈയില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് 26 പോലീസുകാരാണ് മുംബൈയില്‍ മരണപ്പെട്ടത്. സംസ്ഥാനത്താകെ 40 പോലീസുകാരും മരിച്ചു. നൂറുകണക്കിന് പേര്‍ ചികിത്സയിലാണ്.അതേസമയം, കര്‍ണാടകയില്‍ 308 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 6,824 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ മരണസംഖ്യ 81 ആണ്. 3,648 പേര്‍ രോഗമുക്തി നേടി.

Newsdesk

Recent Posts

കനത്ത മഴയ്ക്ക് സാധ്യത; വിവിധ കൗണ്ടികളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…

22 hours ago

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം, തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് ചരിത്ര ജയം

സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…

1 day ago

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ?

ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…

1 day ago

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്‌

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

2 days ago

‘റൺ മാമാ റൺ’- സുരാജ് വെഞ്ഞാറമൂട് നായകൻ

ഏറെ ഇടവേളക്കു ശേഷം സമ്പൂർണ്ണ ഫൺ കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് എത്തുന്നു.നവാഗതനായ പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന 'റൺ മാമാൺ'…

2 days ago

ഡബ്ലിനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾക്ക് തീപിടിച്ചു

തെക്കൻ ഡബ്ലിനിൽ വീടുകൾക്ക് പുറത്ത് പാർക്ക് ചെയ്തിരുന്നു നിരവധി കാറുകൾ തീപ്പിടിച്ചു നശിച്ചു. ഡബ്ലിൻ 8ലെ സൗത്ത് സർക്കുലർ റോഡിലാണ്…

3 days ago