Top News

വഞ്ചനാ കേസിൽ സണ്ണി ലിയോണിനെ ഒന്നാംപ്രതിയാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്

കൊച്ചി: ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി എന്ന വഞ്ചനാ കേസിൽ നടി സണ്ണി ലിയോണിനെതിരെ ഒന്നാം പ്രതിയാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്. വിശ്വാസവഞ്ചന, ചതി, പണാപഹാരം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡാനിയൽ വെബർ രണ്ടാം പ്രതിയും മാനേജർ സുനിൽ രജനി മൂന്നാം പ്രതിയുമാണ്.

2016 മുതല്‍ കൊച്ചിയിൽ വിവിധ വസ്ത്രസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുക്കാമെന്നു പറഞ്ഞു 12 തവണകളായി 29 ലക്ഷം രൂപ വാങ്ങി.എന്നായിരുന്നു പെരുമ്പാവൂർ സ്വദേശിയുടെ പരാതി. ഈ കേസിൽ ഇന്നലെ സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.

എന്നാൽ പരിപാടികളില്‍ പങ്കെടുക്കാതെ പറ്റിച്ചു എന്നാണ് പരാതിക്കാരൻ പറയുന്നത്. അതേസമയം താന്‍ പണം വാങ്ങിയിരുന്നു എന്നാല്‍ സംഘാടകരില്‍ നിന്നുണ്ടായ പിഴവുകാരണമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് താരം പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Newsdesk

Recent Posts

Storm Ingrid: ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത

ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…

4 hours ago

പാർട്ട് ടൈം ജോലിക്കായുള്ള പുതിയ കോഡ് ഓഫ് പ്രാക്ടീസിന് അംഗീകാരം

പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…

1 day ago

ഓസ്‌ട്രേലിയയിൽ വെടിവയ്പ്പ്; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…

1 day ago

RyanAir വിലയ്ക്ക് വാങ്ങുമെന്ന മസ്‌കിന്റെ ഭീഷണി; മറുപടിയായി “ബിഗ് ഇഡിയറ്റ്സ് സീറ്റ് സെയിൽ” ആരംഭിച്ച് എയർലൈൻ

അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…

2 days ago

123

213123

2 days ago

കമലേശ്വരത്തെ യുവതിയുടെയും അമ്മയുടെയും ആത്മഹത്യ: ഭർത്താവ് ഉണ്ണികൃഷ്ണൻ അറസ്റ്റിൽ; ഇയാൾ അയർലണ്ടിൽ ലക്ച്ചററാണെന്ന് ബന്ധുക്കൾ

കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം.…

2 days ago