Top News

മുഖ്യമന്ത്രിയ്ക്ക് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫർസീൻ മജീദിനെ സ്കൂൾ മാനേജ്മെന്‍റാണ് സസ്പെന്‍റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ പതിനഞ്ച് ദിവസത്തേക്ക് അന്വേഷണ വിധേയമായിട്ടാണ് സസ്പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കൾ സ്കൂളിൽ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കൾ കൂട്ടമായെത്തി കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയായിരുന്നു. കുട്ടികൾ ഭയപ്പാടിലാണെന്ന് രക്ഷിതാക്കൾ പറയുന്നു. സ്കൂളിലേക്ക് യുവജന വിദ്യാർത്ഥി സംഘടനകൾ മാർച്ച് നടത്തുകയും ചെയ്തു.

ഫർസീൻ ഇന്നലെ സ്കൂളിൽ ഹാജരായിരുന്നു. ഉച്ചയ്ക്ക് ശേഷം ലീവെടുത്താണ് ഇയാൾ പ്രതിഷേധത്തിനായി വിമാനത്താവളത്തിൽ എത്തിയതെന്ന് കണ്ടെത്തിയതായി വിദ്യാഭ്യാസ ഉപ ഡയറക്ടർ പറഞ്ഞു. ഡിപിഐ യുടെ നിർദ്ദേശ പ്രകാരം ഫർസീനെതിരെ അന്വേഷണം നടക്കുകയാണെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ വ്യക്തമാക്കി. അതിനിടെ സി പി എം അനുകൂലികളായ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലെത്തി ടി സി ആവശ്യപ്പെട്ടു. ഫർസീൻ ഇനി സ്കൂളിൽ എത്തുകയാണെങ്കിൽ അടിച്ച് കാല് മുറിക്കുകയാണ് വേണ്ടതെന്ന് സ്കൂളിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി എം ഷാജർ പറഞ്ഞു. മുഖ്യമന്ത്രിയെ അക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ ഇനി ഡിവൈഎഫ്ഐയും തെരുവിലുണ്ടാകുമെന്നും ഷാജർ പറഞ്ഞു.

Sub Editor

Recent Posts

വേൾഡ് മലയാളി ഫെഡറേഷൻ (WMF) അയർലണ്ടിന്റെ പുതിയ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ നിലവിൽ വന്നു

ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) അയർലണ്ട് കൗൺസിലിന് പുതിയ നേതൃത്വം. അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ വളർച്ചയും…

43 seconds ago

കറന്റ് അക്കൗണ്ടുകൾക്ക് ത്രൈമാസ ഫീസിന് പകരം €6 പ്രതിമാസ ഫീസ് ഏർപ്പെടുത്താൻ AIB

AIB തങ്ങളുടെ ഫീസ് ഘടനയിൽ മാറ്റം വരുത്തുന്നു. ഭൂരിഭാഗം കറന്റ് അക്കൗണ്ട് ഉടമകൾക്കും €6 പ്രതിമാസ നിശ്ചിത ഫീസ് ഏർപ്പെടുത്തും.…

28 mins ago

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; നിയന്ത്രണം കൂടുതൽ രാജ്യങ്ങളിലേക്ക് പുതിയ നിയമം ഏപ്രിൽ 2 മുതൽ

വാഷിംഗ്‌ടൺ ഡി സി : അമേരിക്കൻ വിസ ലഭിക്കുന്നതിന് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) ബോണ്ട് തുകയായി…

32 mins ago

കോയിൻസ് ക്രിക്കറ്റ് ക്ലബ്ബിന് വീണ്ടും കിരീടം

മിഡിൽട്ടണിൽ ആവേശകരമായി നടന്ന സി.എസ്.കെ ഇൻഡോർ കപ്പ് സീസൺ 2-ൽ കോയിൻസ് ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി. ഫൈനൽ പോരാട്ടത്തിൽ…

2 hours ago

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

ഷിക്കാഗോ: ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് മൂന്നാം തവണയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ജെ.ബി. പ്രിറ്റ്‌സ്കർ മത്സരിക്കും. റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ…

23 hours ago

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

വാഷിംഗ്ടൺ: ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ…

23 hours ago