കൊച്ചി: അങ്ങിനെ ഇന്ത്യയുടെ പോര്‍ക്കളങ്ങളില്‍ മൂന്നു പെണ്‍ശക്തികള്‍ കൂടെ. ആകാശത്തിന്റെ അതിരുകളില്ലാത്ത മേച്ചില്‍പ്പുറങ്ങളില്‍ തീവ്രമായ ബോബുകളുമായി ഈ പെണ്‍പുലികള്‍ ശത്രുരാജ്യങ്ങള്‍ക്ക് മുകളില്‍ ആഞ്ഞടിക്കും. ലഫ്്റ്റനന്റ്മാരായ ശവാംഗിയും ദിവ്യശര്‍മ്മയും ശുഭാംഗി സ്വരൂപും ഡോണിയര്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാരായി ഡിസംബറില്‍ ചാര്‍ജ്ജെടുക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് അഭിമാനനേട്ടം. ഒപ്പം ചരിത്രത്തിലേക്ക് ഈ മൂന്നു പെണ്‍സുന്ദരിമാരായ പോരാളികള്‍ നടന്നുകയറുകയാണ്.
ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ പറത്തുന്ന ആദ്യ വനിതകാളാണ് ഈ മൂന്നുപേരും. നാവികസേനയുടെ ആദ്യ പൈലറ്റായ ശിവാംഗി കൊച്ചിയിലാണ് തന്റെ പരിശീലനം പൂര്‍ത്തിയാക്കിയത്. ദിവ്യയും ശുഭാംഗിയും ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയിലും പരിശീലം പൂര്‍ത്തീകരിച്ചു.
ഈ ഡോണിയര്‍ വിമാനങ്ങളുടെ പരിശീലനം പൂര്‍ത്തിയായതോടെ അവര്‍ക്കിനി ഏതു യുദ്ധമുഖത്തും രാജ്യത്തിന് വേണ്ടി പടവെട്ടാം. വ്യോമസേനയുടെ എല്ലാ ഉദ്യമങ്ങളിലും ഇവര്‍ക്ക് ഒരു ഭാഗഭാക്കാവാന്‍ സാധിക്കും എന്നതും സന്തോഷജനകമായ കാര്യമാണ്. ഇത് ഏറ്റവും സന്തോഷവും അഭിമാനം നിറഞ്ഞതുമായ നിമിഷമാണെന്നും, തങ്ങള്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി രാജ്യത്തിന്റെ പോരാളികളാവുകയാണെന്നും രാജ്യസുരക്ഷയെപ്പോലെ മറ്റു രക്ഷാപ്രവര്‍ത്തനങ്ങളിലും ജോലി ചെയ്യാന്‍ തങ്ങള്‍ സദാ സന്നദ്ധരാണെന്നും സന്തോഷത്തോടുകൂടി ശിവാംഗി പറഞ്ഞു.
ഈ വരുന്ന ഡിസംബറോടുകൂടി ഇവര്‍ ചാര്‍ജ് എടുക്കും. ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയാണ് ശിവാംഗി, ദിവ്യ ശര്‍മ്മ ഡല്‍ഹി മാളവ്യ നഗറിലും ശുഭാംഗി സ്വരൂപ് ഉത്തര്‍പ്രദേശിലെ തില്‍ഹാറിലുമാണ് താമസിക്കുന്നത്. ഇത്് രാജ്യത്തിന്റെ കൂടെ നേട്ടമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…