Categories: Top News

സ്വർണക്കടത്തിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് വിവരം

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് വിവരം. ഡിപ്ലോമാറ്റിക് ചാനൽ വഴി നടക്കുന്ന സ്വർണക്കടത്തിനെ കുറിച്ച് ഈ ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. ഈ ഉദ്യോഗസ്ഥനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. ഇതിനുള്ള നയതന്ത്ര ഇടപെടലുകൾ പുരോഗമിക്കുകയാണ്. ഈ ഉദ്യോഗസ്ഥനെതിരെ യുഎഇ നടപടിയെടുക്കുമെന്നാണ് സൂചന.

സ്വപ്ന സുരേഷും സരിത് കുമാറും സന്ദീപ് നായരും സ്വര്‍ണക്കടത്തിലെ കണ്ണികള്‍ മാത്രമാണെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ഡിപ്ലോമാറ്റിക് ചാനല്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിനെ കുറിച്ച് യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമായ അറിവുണ്ടായിരുന്നു. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാഗ് തിരിച്ചയക്കാന്‍ ഇയാൾ ശ്രമം നടത്തിയത്.

ഉദ്യോഗസ്ഥന്‍റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം അയക്കുന്നത് യുഎഇ മലയാളിയായ അബ്ദുള്‍ ഫാസിലാണ്. ഇത് കൈപ്പറ്റി കസ്റ്റംസ് പരിശോധനകള്‍ ഒഴിവാക്കി വിമാനത്താവളത്തിന് പുറത്ത് എത്തിക്കേണ്ട ചുമതലയാണ് സരിത്തിനും സ്വപ്നയ്ക്കുമുള്ളത്. വിമാനത്താവളത്തിന് പുറത്തുകടത്തുന്ന സ്വര്‍ണം ഇവര്‍ സന്ദീപിന് കൈമാറുകയാണ് ചെയ്യുക.

സന്ദീപാണ് സ്വര്‍ണം ഫൈസല്‍ ഫരീദിന് എത്തിക്കുന്നത്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് ഫൈസല്‍ സ്വര്‍ണം വാങ്ങുന്നതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം സരിത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടില്ല. സ്വപ്നയെയും ഫൈസലിനെയും പിടികൂടുന്നതോടെ ഇതില്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി ഇവര്‍ കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്നുവെന്നാണ് സരിതിനെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായത്. എത്രതവണ സ്വര്‍ണം കടത്തിയെന്ന് പറയാന്‍ പോലും സരിത്തിന് കഴിയുന്നില്ല.

Newsdesk

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

8 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

10 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

11 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

11 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

11 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

11 hours ago