ചത്തീസ്ഖണ്ഡില്‍ നക്‌സല്‍ സംഘത്തിന് സഹായമെത്തിച്ചു നല്‍കിയ ബി.ജെ.പി നേതാവ് പൊലീസ് പിടിയില്‍. ദന്തേവാഡ ലോക്കല്‍ ബി.ജെ.പി നേതാവായ ജഗത് പൂജാരി ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
നക്‌സല്‍ സംഘത്തിന് ട്രാക്ടറുകള്‍ എത്തിച്ചു നല്‍കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്.
നക്‌സലുകളുമായി ജഗത് പൂജാരി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നെന്നും പത്ത് വര്‍ഷത്തോളമായി നക്‌സലുകള്‍ക്ക് വിവിധ സാധനങ്ങള്‍ എത്തിച്ചു നല്‍കാറുണ്ടായിരുന്നെന്നാണ് സൂപ്രണ്ട് പൊലീസ് അഭിഷേക് പല്ലവ് പറയുന്നത്.
സംഭവത്തില്‍ തുടരന്വേഷണം നടന്നു വരികയാണെന്നും ഇദ്ദേഹം പറഞ്ഞു.
‘ജഗത് പൂജാരി ഇതില്‍ സജീവമാണെന്നും നക്‌സലുകളെ കണ്ടുമുട്ടുന്നുവെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഈ ആളുകള്‍ ജഗത്തിന്റെ സഹായത്തോടെ ട്രാക്ടര്‍ വാങ്ങുന്നുവെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഇയാള്‍ കഴിഞ്ഞ 19 വര്‍ഷമായി നക്‌സലുകള്‍ക്ക് സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്,’ അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിഷേക് പല്ലവ് പറഞ്ഞു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…