Categories: Top News

രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ 2024ന് മുമ്പ് നിര്‍മ്മിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍

നിര്‍മ്മലാ സീതാരാമന്റെ രണ്ടാം ബജറ്റില്‍ നിറയുന്നത് അടിസ്ഥാന സൗകര്യവികസനത്തിനു പുറമെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക് കൂടെ പ്രചോദനം പകരുന്ന പദ്ധതികള്‍. 2024ന് മുമ്പ് രാജ്യത്തുടനീളം 100 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഉഡാന്‍ പദ്ധതിയുടെ ഭാഗമായാണ് വിമാനത്താവള പദ്ധതികള്‍. കാര്‍ഷികവിളകളുടെ കയറ്റുമതിക്ക് കിസാന്‍ ഉഡാന്‍ പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കും.

2000 കിലോമീറ്റര്‍ സ്ട്രാറ്റജിക് ഹൈവേ നിര്‍മ്മിക്കുമെന്നും സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപനം വന്നിട്ടുണ്ട്. അടിസ്ഥാന മേഖല വികസനത്തിന് പുതുമാനം നല്‍കാന്‍ ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം കോടി രൂപയും വകയിരുത്തി. 2024 ഓടെ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് അടിസ്ഥാന സൗകര്യ മേഖലയിലെ ഉണര്‍വ്വിലൂടെ ശ്രമിക്കുന്നത്.

ചെന്നൈ-ബംഗളൂരു എക്‌സ്പ്രസ് വേ നിര്‍മ്മാണം തുടങ്ങുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേ പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിക്കുന്നു. പിപിപി മാതൃകയില്‍ 150 പുതിയ ട്രെയിനുകള്‍ ഓടിക്കും. റെയില്‍വേ ട്രാക്കുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമുണ്ട്. കൂടുതല്‍ തേജസ് മോഡല്‍ ട്രെയ്‌നുകളും അവതരിപ്പിക്കും.

2024ന് മുന്‍പ് 6,000 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. അതായത് അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ലക്ഷ്യം കൈവരിക്കാനാണ് ധനമന്ത്രിയുടെ ശ്രമം.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

7 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

12 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

15 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

19 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

19 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago