വ്യൂ വണ്‍സ് ഫീച്ചര്‍ വാട്ട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ഒരു പ്രത്യേകതയാണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ വാട്ട്സ്ആപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒരുതവണ മാത്രമേ കാണാന്‍ സാധിക്കൂ. കൂടാതെ വ്യൂവണ്‍സ് വഴി അയക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍ ലഭിക്കുന്നയാള്‍ കണ്ടില്ലെങ്കില്‍ സന്ദേശം അപ്രത്യക്ഷമാകും.
വ്യൂവണ്‍സ് ഫീച്ചര്‍ വഴി അയക്കുന്ന ഒരു ചിത്രം അല്ലെങ്കില്‍ വീഡിയോ ലഭിക്കുന്ന ആളുടെ ഫോണിൽ ശേകരിക്കില്ല. ചിത്രം അല്ലെങ്കില്‍ വീഡിയോ സ്വീകരിക്കുന്നയാൾ ഒരു തവണ സന്ദേശം കണ്ടാൽ അത് അപ്രത്യക്ഷമാകും. അതുകൊണ്ടുതന്നെ ഈ സന്ദേശം ആർക്കും ഷെയർ ചെയ്യാൻ പറ്റില്ല.
കൂടാതെ വ്യൂവണ്‍സ് വഴി അയക്കുന്ന സന്ദേശങ്ങള്‍ 14 ദിവസത്തിനുള്ളില്‍ ലഭിക്കുന്നയാള്‍ കണ്ടില്ലെങ്കില്‍ സന്ദേശം അപ്രത്യക്ഷമാകും.
ഇത്തരത്തില്‍ സന്ദേശം അയക്കുമ്പോള്‍ വ്യൂവണ്‍ ഓപ്ഷന്‍ ഒരോ തവണയും തിരഞ്ഞെടുക്കണം. ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ തുറക്കും മുന്‍പ് ബാക് അപ് ചെയ്താല്‍ ആ സന്ദേശങ്ങള്‍ വീണ്ടും കാണാന്‍ സാധിക്കും, എന്നാല്‍ തുറന്ന സന്ദേശങ്ങള്‍ ബാക്ക് അപ് നടത്താന്‍ സാധ്യമല്ല.
വ്യൂ വണ്‍സ് ഫീച്ചര്‍ വഴി സന്ദേശം അയക്കേണ്ടത് എങ്ങനെ?
സാധാരണ മീഡിയ ഫയല്‍ അയക്കും പോലെ ഗ്യാലറിയില്‍ നിന്ന് ഫോട്ടോ, അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുക്കുക. അയക്കും മുന്‍പ് ചാറ്റ്ബോക്സിലെ വ്യൂവണ്‍സ് ബട്ടണ്‍ ആക്റ്റിവേറ്റ് ചെയ്യുക. പിന്നീട് സന്ദേശം അയക്കുക. അയക്കുന്ന ചിത്രത്തിന്‍റെ സ്ഥാനത്ത് ഫോട്ടോ ആണെങ്കില്‍ Photo, വീഡിയോ ആണെങ്കില്‍ Video എന്നെ എഴുതി കാണിക്കൂ. ലഭിച്ചയാള്‍ അത് ഓപ്പണ്‍ ചെയ്താല്‍ 0pened എന്ന് കാണിക്കും. അയാള്‍ ഫയര്‍ ക്ലോസ് ചെയ്താല്‍ നിങ്ങളുടെ ചാറ്റില്‍ നിന്നും സന്ദേശം അപ്രത്യക്ഷമാകും.അതീവ രഹസ്യങ്ങള്‍ അയക്കാന്‍ പ്രാപ്തമായ ഒരു സംവിധാനമാണെങ്കിലും ഒരിക്കല്‍ തുറന്നിരിക്കുന്ന സന്ദേശം സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കും. വ്യൂവണ്‍സ് വഴി അയച്ചാലും ഫയല്‍ എന്‍ക്രിപ്റ്റ് പതിപ്പ് വാട്ട്സ്ആപ്പ് സെര്‍വറില്‍ സൂക്ഷിക്കും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…