ന്യൂദൽഹി: ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിവാദ വ്യവസായി വിജയ് മല്ല്യ. കിങ്ഫിഷർ എയർലെെൻസുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് കടത്തരുത് എന്ന ആവശ്യവുമായി ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാൻ മല്ല്യ അപേക്ഷ നൽകി.
നേരത്തെ ഇന്ത്യയിലേക്ക് കെെമാറുന്നതിനെതിരെ യു.കെ ഹെെക്കോടതിയിൽ വിജയ് മല്ല്യ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാദ വ്യവസായി ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
കിങ് ഫിഷർ എയർലെെൻസിന് അനുവദിച്ച 9,000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെയാണ് മല്ല്യ രാജ്യം വിട്ടത്. മല്ല്യയെ അറസ്റ്റ് ചെയ്യാത്തത് ഇന്ത്യയിലും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 14 ദിവസത്തിനുള്ളിൽ അപേക്ഷ ലണ്ടൻ കോടതി പരിഗണിക്കുമെന്നാണ് സൂചന.
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…