25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചുകൊണ്ടാണ് സംഗീത ചങ്കല്‍പ്പേട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നില്‍ക്കുന്ന അവസരത്തിലാണ് ഭാര്യയുടെ ഇത്തരമൊരു ആരോപണവും വിവാഹമോചനവും എന്നത് ശ്രദ്ധേയമാണ്.
1999 ല്‍ ആണ് വിജയ് യുടെയും സംഗീത സ്വര്‍ണലിംഗത്തിന്റെയും വിവാഹം കഴിഞ്ഞത്. വീട്ടുകാരായി കണ്ടെത്തി നടത്തിയ വിവാഹമാരുന്നു. വിജയ് യുടെ കടുത്ത ആരാധികയായിരുന്നു ശ്രീലങ്കന്‍ സ്വദേശിയായ സംഗീത സ്വര്‍ണലിംഗം. ഇരുവര്‍ക്കും ജെയസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്. രണ്ട് മക്കളും ബാലതാരമായി അച്ഛനൊപ്പം അഭിനയത്തിലേക്ക് വന്നിട്ടുണ്ട്. ജെയിസണ്‍ ഇപ്പോള്‍ സംവിധായകനുമാണ്.
വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സംഗീത ആരോപിച്ചതായി ഹര്‍ജിയില്‍ പറയുന്നു. 2021 ല്‍ പ്രതി ഒരു നടിയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ കണ്ടെത്തി’ എന്നും അതേ റിപ്പോര്‍ട്ടില്‍ അവര്‍ അവകാശപ്പെട്ടു. ബന്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതിനുശേഷവും പ്രതി പശ്ചാത്താപമില്ലാതെ അവിഹിത ബന്ധം തുടര്‍ന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജയ് യും ഭാര്യയും വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ ഒരു വര്‍ഷത്തിലേറെയായി പ്രചരിക്കുകയാണെങ്കിലും അതിന് അടിസ്ഥാനമുണ്ടായിരുന്നില്ല. മകളുടെ പഠന ആവശ്യത്തിനായിട്ടാണ് സംഗീത വിജയില്‍ നിന്നും വേര്‍പിരിഞ്ഞ് വിദേശത്ത് കഴിയുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ അതെല്ലാം സത്യമായിരുന്നു എന്ന് തെളിയുകയാണ്.
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…
ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…
വാഷിംഗ്ടൺ ഡി.സിയിൽ നടന്ന 'സ്റ്റേറ്റ് ഓഫ് ദി യൂണിയൻ' പ്രസംഗത്തിനിടെ മിനസോട്ട പ്രതിനിധി ഇൽഹാൻ ഒമറിന്റെ അതിഥി അലിയ റഹ്മാൻ…