Top News

ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ വാട്ട്സ്ആപ് സന്ദേശം; അധ്യാപികയില്‍ നിന്ന് പതിനാല് ലക്ഷം തട്ടിയെടുത്തു

കൊല്ലം: ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ തട്ടിപ്പ്. കൊല്ലത്തെ അധ്യാപികയില്‍ നിന്നും പതിനാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് കൊല്ലം സ്വദേശിക്ക് വാട്സാപ്പില്‍ സന്ദേശം ലഭിച്ചത്. കൊട്ടാരക്കരയിലെ അധ്യാപികയാണ് ഇരയായത്.

ഉത്തരേന്ത്യൻ സംഘങ്ങളിൽ പെട്ടവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓൺലൈൻ ലോട്ടറി അടിച്ചുവെന്നും ഈ തുക ലഭിക്കണമെങ്കിൽ നികുതിപ്പണമായി 14 ലക്ഷം രൂപ അടക്കണമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.

പിന്നാലെ ഡി.ജി.പിയുടെ ഫോട്ടോ വെച്ചുകൊണ്ടുള്ള ഒരു സന്ദേശമാണ് വന്നത്. സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ദല്‍ഹിയിലാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. ഡി.ജി.പി ദല്‍ഹിയിലാണെന്ന മറുപടി ലഭിച്ചപ്പോള്‍ വാട്സ്ആപ്പ് സന്ദേശം സത്യമായിരിക്കുമെന്ന് കരുതി പണം അയച്ചുകൊടുത്തു.

Newsdesk

Recent Posts

കേരളത്തിൽ പ്രളയ ഭീതി; ഏഴ് മരണം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…

1 hour ago

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് INMO

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…

2 hours ago

“Bade Miyan Chote Miyan – Live in Concert”; ടിക്കറ്റ് പ്രീ-സെയിൽ ഇന്ന് മുതൽ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ ടിക്കറ്റ് പ്രീ-സെയിൽ ഇന്ന്…

4 hours ago

കുൽഗാമിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…

22 hours ago

എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാത്തവർക്ക് തിരിച്ചടി; 11,000ത്തിലധികം തൊഴിലന്വേഷകരുടെ ആനുകൂല്യം വെട്ടിക്കുറച്ചു

എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…

1 day ago

ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങൾക്ക് അഭിമാന നേട്ടം; അയർലണ്ടിന് കിരീടവും റണ്ണേഴ്സ്-അപ്പ് സ്ഥാനവും

ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…

1 day ago