കൊച്ചി: മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിക്ക് നേരിടേണ്ടി വന്നത് ക്രൂരപീഡനം. പീഡന പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. തൃശ്ശൂര്‍ സ്വദേശിയായ മാർട്ടിന്‍ ജോസഫ് പുലിക്കോട്ടിൽ എന്നയാൾക്കെതിരെ യുവതി പരാതി നൽകിയിരുന്നത്.
സംഭവത്തില്‍ പൊലീസ് നടപടി അപലപിച്ച് വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിയതോടെയാണ് മുൻപരിചയമുണ്ടായിരുന്ന മാർട്ടിനൊപ്പം യുവതി താമസിക്കുന്നത്. ഇരുവരും എറണാകുളത്ത് ജോലി ചെയ്യുമ്പോൾ പരിചയപെട്ടവരാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതലാണ് യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു വരികയായിരുന്നു. ശരീരത്തില്‍ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും കൂടാതെ കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക ഇങ്ങനെ 22 ദിവസമാണ് യുവതിയെ മാർട്ടിൻ പീഡിപ്പിച്ചത്.
ഇതിനിടെ യുവതിയുടെ നഗ്ന വീഡിയോകളും പ്രതി ചിത്രീകരിച്ചിരുന്നു. പുറത്ത് ആരോടേലും ഇക്കാര്യം വെളിപ്പിടുത്തിയാൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തകയും ചെയ്തു.
ഭക്ഷണം വാങ്ങുന്നതിനായി മാർട്ടിൻ പുറത്തുപോയപ്പോഴാണ് യുവതി ഫ്ലാറ്റിൽനിന്ന് രക്ഷപെട്ടത്.രക്ഷപ്പെട്ട യുവതി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബലാത്സംഗക്കുറ്റം അടക്കം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം, പീഡനത്തിനും മർദനത്തിനും പുറമെ യുവതിയിൽനിന്ന് ഇയാൾ പണവും പെൺകുട്ടിയിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്.
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…